ഭാര്യയുടെ വ്യാജ ഒപ്പിട്ട് വിവാഹമോചനം നേടിയ ഭര്‍ത്താവ്, അത് രഹസ്യമാക്കി വച്ചത് 12 വര്‍ഷക്കാലം. ഇത്രയും വര്‍ഷം താന്‍ വിവാഹമോചിതയായതറിയാതെ ഭാര്യ ആ വിവാഹബന്ധത്തില്‍ തുടര്‍ന്നു. യുകെയിലാണ് സംഭവം. ഭാര്യ അറിയാതെ ഭാര്യയുടെ കള്ള ഒപ്പിട്ടാണ് ഭര്‍ത്താവ് വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍, വ്യാജരേഖ ചമച്ചതും, തന്നില്‍ നിന്ന് വിവാഹമോചനം നേടിയതും അറിയാതെ ഭാര്യ കഴിഞ്ഞു. ഒടുവില്‍ ഇതേകുറിച്ച് ഭാര്യക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജഡ്ജി കണ്ടെത്തിയതോടെ, ഇന്ത്യന്‍ വംശജരായ ദമ്പതികളുടെ വിവാഹമോചനം യുകെ കോടതി റദ്ദാക്കി. 1978 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. അന്ന് ഭാര്യ റാച്ച്പാലയ്ക്ക് 19 -ഉം, ഭര്‍ത്താവ് കേവല്‍ രണ്‍ധാവ യ്ക്ക് 16 -ഉം വയസ്സായിരുന്നു. തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലെ സ്ലോയിലെ ഒരു രജിസ്ട്രി ഓഫീസില്‍ വെച്ചായിരുന്നു അവരുടെ വിവാഹം. പിന്നീട് 2009 -ല്‍ അവര്‍ വേര്‍പിരിഞ്ഞു. അതിന് ശേഷം രണ്‍ധാവ മറ്റൊരു സ്ത്രീയുടെ കൂടെ താമസമാക്കി. ഇനി ഒരിക്കലും ഒന്നിച്ച് പോകാന്‍ കഴിയില്ല എന്ന കാരണത്താല്‍ അയാള്‍ 2010 -ല്‍ ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് അപേക്ഷ നല്‍കി. അതേസമയം താനും തന്റെ ഭര്‍ത്താവും പിരിഞ്ഞു കഴിയുകയാണെങ്കിലും, ഇപ്പോഴും തങ്ങള്‍ വിവാഹിതരാണെന്ന് ഭാര്യ റാച്ച്പാല്‍ വിശ്വസിച്ചു. കൂടാതെ, കുടുംബ ചടങ്ങുകളിലടക്കം അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി പങ്കെടുത്തിരുന്നു. തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയില്‍ ഒരു കുട്ടിയുണ്ടെന്നും മറ്റുമുള്ള ചില കഥകള്‍ അവള്‍ കേട്ടെങ്കിലും, അതെല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് അവള്‍ കരുതി. ''രണ്‍ധാവയുടേതായ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മൂലമാണ് 2010 -ല്‍ റാച്ച്പാലില്‍ നിന്ന് അയാള്‍ വിവാഹമോചനം നേടിയതെന്ന് കോടതി മനസ്സിലാക്കുന്നു. എന്നാല്‍, വിവാഹമോചന നടപടികളെക്കുറിച്ച് ആദ്യ ഭാര്യയ്ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ വിവാഹമോചന പ്രക്രിയയില്‍ ഭാഗമായിരിക്കുന്നത് രണ്‍ധാവ മാത്രമാണ്'' കുടുംബ കോടതി ജഡ്ജി കാംബിസ് മൊറാദിഫര്‍ കഴിഞ്ഞ മാസം തന്റെ വിധിയില്‍ പറഞ്ഞു. '2010 ഫെബ്രുവരി 11 -ലെ വിവാഹമോചന ഹര്‍ജിയില്‍ കാണുന്ന ശ്രീമതി രണ്‍ധാവയുടെ ഒപ്പ് വ്യാജമാണ്. പ്രസ്തുത ഒപ്പ് അവരുടെ ഭര്‍ത്താവ് രണ്‍ധാവ വ്യാജമായി കെട്ടിച്ചമച്ചതാണ്. അതനുസരിച്ച്, 2010 ജനുവരി 22 -ലെ വിവാഹമോചന ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അനുവദിച്ച വിവാഹമോചന ഉത്തരവ് കോടതി റദ്ദാക്കുന്നു'' അദ്ദേഹം ഉപസംഹരിച്ചു. കോടതി രേഖകള്‍ അനുസരിച്ച്, 2019 ഡിസംബറില്‍ ആദ്യഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്നതു വരെ ഇതേകുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. 2011 -ല്‍ വീണ്ടും വിവാഹിതനായ ഭര്‍ത്താവിന് പുതിയ ഭാര്യയില്‍ ഒരു കുട്ടിയുമുണ്ട്. ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്താതെ, രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ഇം?ഗ്ലണ്ടിലെ നിയമം അനുവദിക്കുന്നില്ല. അങ്ങനെയെങ്കില്‍, അയാള്‍ രണ്ടാം വിവാഹം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിയമത്തിന് മുന്നില്‍ അയാള്‍ കുറ്റക്കാരനായി തീരും. ആദ്യവിവാഹത്തില്‍ ദമ്പതികള്‍ക്ക് നാല് കുട്ടികളുണ്ട്. മാതാപിതാക്കള്‍ക്കിടയില്‍ ഒട്ടും സ്വരച്ചേര്‍ച്ചയില്ലെന്ന് മക്കള്‍ കോടതിയില്‍ തുറന്ന് പറഞ്ഞു. 2003 ല്‍ 14 വയസ്സുള്ള മകന്റെ മരണത്തോടെ ആ കുടുംബം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വിവാഹമോചനത്തെക്കുറിച്ച് അറിയില്ലെന്ന ഭാര്യയുടെ ആരോപണങ്ങള്‍ നിഷേധിച്ച ഭര്‍ത്താവ്, അവള്‍ക്ക് പൂര്‍ണ്ണമായും ഇതേകുറിച്ച് അറിയാമെന്നും, വിവാഹമോചന പ്രക്രിയയില്‍ അവളും പങ്കാളിയായിരുന്നുവെന്നും അവകാശപ്പെട്ടു. മറ്റുള്ളവര്‍ അറിഞ്ഞാലുള്ള നാണക്കേടും, കുട്ടികളുടെ ഭാവിയെ കുറിച്ചുളള ഉത്കണ്ഠയും കാരണം ഭാര്യ വിവാഹമോചനം രഹസ്യമാക്കി വെക്കുകയായിരുന്നെന്നും ഭര്‍ത്താവ് ആരോപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....