ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. കായിക കുടുംബത്തില്‍ നിന്നുമാണ് ദീപിക സിനിമയിലെത്തുന്നത്. പിന്നീടിങ്ങോട്ട് ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറുകയായിരുന്നു ദീപിക. ഇന്ന് നിര്‍മ്മാതാവുമാണ് ദീപിക. എന്നാല്‍ പുറമേ നിന്നും കാണുന്നത് പോലെ അത്ര സ്വപ്നതുല്യമോ ലളിതമോ ആയിരുന്നില്ല തന്റെ തുടക്കം എന്നാണ് ദീപിക തന്നെ പറയുന്നത്. തന്റെ ഏറ്റവും പുതിയ സിനമയായ ഗെഹരായിയാമിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ദീപിക ഇപ്പോള്‍. ഇതിന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് തന്റെ തുടക്കകാലത്തെക്കുറിച്ച് ദീപിക മനസ് തുറന്നത്. ബോളവുഡിലെ മറ്റൊരു സൂപ്പര്‍ നായികയായ കത്രീന കൈഫിനെക്കുറിച്ചും ദീപിക പരാമര്‍ശിക്കുന്നുണ്ട്. ദീപികയുടെ ദീപികയെ പോലെ ബോളിവുഡിലെ താരകുടുംബങ്ങള്‍ക്ക് പുറത്തു നിന്നും വന്ന നായികയാണ് കത്രീന കൈഫ്. ദീപിക അരങ്ങേറ്റം കുറിക്കുമ്പോള്‍ തന്നെ കത്രീന നായികയായി മാറിയിരുന്നു. എങ്കിലും ഇരുവരും താരപദവിയിലേക്ക് കുതിക്കുന്നത് ഏതാണ്ട് ഒരേ കാലഘട്ടത്തിലായിരുന്നു. തുടക്കകാലത്ത് തങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു തരാന്‍ മാനേജറോ പിആര്‍ ടീമോ ഉണ്ടായിരുന്നില്ലെന്നാണ് ദീപിക പറയുന്നത്. പലപ്പോഴും സ്വയം മേക്കപ്പ് ചെയ്തായിരുന്നു പരിപാടികളില്‍ പങ്കെടുത്തിരുന്നതെന്നും സ്വന്തം വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നതെന്നും ദീപിക പറയുന്നു. ''തുടക്കകാലത്ത് എനിക്ക് പിആര്‍ ഏജന്റോ മാനേജറോ ഉണ്ടായിരുന്നില്ല. ഞാന്‍ തന്നെയാണ് മുടിയും മേക്കപ്പും ചെയ്തിരുന്നത്. എന്റെ തന്നെ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഞാനും കത്രീന കൈഫും, രണ്ട് ഘട്ടത്തിന്റേയും മിക്സ് ആയിരുന്നു ഞങ്ങള്‍. അന്ന് ഞങ്ങള്‍ക്ക് അതൊന്നുമുണ്ടായിരുന്നില്ല. പിന്നെയാണ് ആ സംസ്‌കാരം വരുന്നതും ഞങ്ങള്‍ അതിലേക്ക് അഡാപ്റ്റ് ചെയ്യപ്പെടുന്നതും'' ന്നൊയിരുന്നു ഒരു അഭിമുഖത്തില്‍ ദീപിക പറഞ്ഞത്. ഇന്നത്തെ കാലത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും ദീപിക സംസാരിക്കുന്നുണ്ട്. ഇന്നത്തെ താരങ്ങള്‍ക്ക് ഒരുപാട് വഴികളിലൂടെ സഹായം ലഭിക്കുന്നുണ്ടെന്നും അരങ്ങേറ്റത്തിന് മുമ്പ് തന്നെ വേണ്ട രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അതിനാല്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും ദീപിക പറഞ്ഞു. ഇന്നത്തെ യുവതലമുറയോട് എങ്ങനെ ഇരിക്കം, എന്ത് സംസാരിക്കണം, എന്ത് ധരിക്കണം, എങ്ങനെയാണ് മുടിയും മേക്കപ്പും ചെയ്യേണ്ടത് എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടെന്നും ദീപിക ചൂണ്ടിക്കാണിച്ചു. എന്നാല്‍ തങ്ങള്‍ വന്ന സമയത്ത് അതൊന്നുമുണ്ടായിരുന്നില്ലെന്നും ഈ സഹായങ്ങള്‍ വളരെ നല്ലതാണെന്നും ദീപിക പറഞ്ഞു. ''ഞങ്ങള്‍ അതിലൂടെയാണ് വളര്‍ന്നത്. പക്ഷെ അതില്‍ ഞാന്‍ അഭിനന്ദിക്കുന്ന കാര്യം സ്വയം തിരിച്ചറിയാന്‍ സഹായിക്കുന്നുവെന്നതാണ്. ഞങ്ങള്‍ക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതിലൂടെയാണ് ഞങ്ങള്‍ പഠിച്ചത്'' എന്നും ദീപിക പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....