ദാമോദരന്‍ താമരപ്പിള്ളി ഫിലിംസിസിന്റെ ബാനറില്‍ കെ. ടി. ദാമോദരന്‍ നിര്‍മ്മിക്കുന്ന 'ജാനകി' പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂള്‍ തേക്കടി, മൂന്നാര്‍, വാഗമണ്‍ ,വട്ടവട, ആലപ്പുഴ, കോവളം എന്നീ സ്ഥലങ്ങളോടൊപ്പം തമിഴ്‌നാട്ടിലെ കാര്‍ഷിക വിളകളുടെ കേന്ദ്രമായ കമ്പം, തേനി എന്നിവിടങ്ങളിലുമായി പുരോഗമിക്കുന്നു. തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് 'ജാനകി'യിലൂടെ നവാഗത സംവിധായകനായ ശ്യാം ശങ്കരന്‍ കൊരുമ്പ് അവതരിപ്പിക്കുന്നത്. ജാനു, നളിനി, കീര്‍ത്തി എന്നു മൂന്നു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. നിഷ്‌കളങ്കരായ കര്‍ഷകര്‍ മാത്രം താമസിക്കുന്ന കുറവന്‍മല എന്ന ഗ്രാമത്തിലെ ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവബഹുലമായ കഥാസന്ദര്‍ഭങ്ങളിലൂടെ 'ജാനകി' കടന്നു പോകുന്നുണ്ട്. പൂര്‍ണ്ണമായും പുതുമുഖങ്ങളെ മാത്രം അണിനിരത്തി തയ്യാറാക്കുന്ന ഈ ചിത്രത്തിന്റെ കഥയും ശ്യാം ശങ്കരന്‍ കൊരുമ്പിന്റേതാണ്. തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ പി കെ ബിജുവാണ്. ടോമിന്‍ തോമസ്, ദാമോദരന്‍, ജോഷി പോള്‍, രാജീവ് മുല്ലപ്പിള്ളി, അഖില്‍ ബാബു, സജീവ് കെ തണ്ടാശ്ശേരി, ദേവനന്ദന, അര്‍ച്ചന, എസ് പ്രിയ, ദേവിക, എന്‍ എല്‍ പ്രിയമോള്‍, ബിജി കാലിക്കറ്റ്, ഹര്‍ഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോജ് പല്ലിശ്ശേരി (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ഷിനോ ഷാബി (സ്‌പോട്ട് എഡിറ്റര്‍), അര്‍ച്ചന, ദേവിക (കോസ്റ്റ്യും), ബിന്‍സീര്‍ (ക്യാമറ), അനൂപ് സിംഗ് ( ഹെലിക്യാം), നിത്യ മേരി, ശ്രുതി സി എസ് (മേക്കപ്പ്), ജോഷി പോള്‍ (ഫിനാന്‍സ് കണ്‍ട്രോളര്‍), വിജേഷ്, ഹേമന്‍ (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്), നിഷാദ് കുമളി(ലൊക്കേഷന്‍ മാനേജര്‍), ജിറ്റ് ജോബ്, സുജിത്ത് ഷാജി (കലാസംവിധാനം), അമീന്‍ മജീദ്, നിഖില്‍ മേനോന്‍ (അസോസിയേറ്റ് ഡയറക്ടര്‍മാര്‍), അഖില്‍ ബാബു, ശിവമോഹന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍), സുദീപ് പ്രസാദ് (ക്യാമറ അസോസിയേറ്റ്), അക്ഷയ് ആന്റണി (ക്യാമറ അസിസ്റ്റന്റ്), റോക്കി നെടുങ്കണ്ടം ( ഹെലിക്യാം അസിസ്റ്റന്റ്), രാജീവ് മുല്ലപ്പിള്ളി (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), അനൂപ് സിംഗ് പള്ളത്തേരി, (സ്റ്റില്‍സ്) പി ആര്‍ സുമേരന്‍ (പി ആര്‍ ഓ) എന്നിവരാണ് 'ജാനകി'യുടെ അണിയറ പ്രവര്‍ത്തകര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....