തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനന്‍. നിലവില്‍ ധനുഷിന്റെ നായികയായി മാരന്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകല്‍ലാണ് നടി. ഇതിനിടെ ട്വിറ്ററിലൂടെയുള്ള ചോദ്യോത്തര പംക്തിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയുകയാണ് നടി.പല തരത്തില്‍ രസകരമായിട്ടുള്ള ചോദ്യങ്ങളാണ് മാളവികയ്ക്ക് നേരിടേണ്ടി വന്നതെങ്കിലും അതിനെല്ലാം രസകരമായിട്ടുള്ള മറുപടികളാണ് നടി നല്‍കിയത്. അതില്‍ പ്രധാനപ്പെട്ടൊരു ചോദ്യം മാളവികയുടെ പ്രതിശ്രുത വരന്‍ എങ്ങനെ ആയിരിക്കണമെന്നാണ് നടി ആഗ്രഹിക്കുന്നത് എന്നായിരുന്നു. മൂന്ന് ഓപ്ഷന്‍ നല്‍കി അതില്‍ നിന്ന് തിരഞ്ഞെടുക്കാനാണ് നടിയോട് ആവശ്യപ്പെട്ടത്. ലേശം കടുപ്പമുള്ള ഓപ്ഷന്‍ ആയിരുന്നെങ്കിലും ബുദ്ധിപൂര്‍വ്വമായി അതില്‍ നിന്നും രക്ഷപ്പെടുകയാണ് നടി ചെയ്തിരിക്കുന്നത്. എങ്കിലും അധികമാരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നടിയുടെ മറുപടി വൈറലായി കൊണ്ടിരിക്കുകയാണ്. വിശദമായി വായിക്കാം... ഏത് നിറമുള്ള പുരുഷനെയാണ് മാളവിക വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. കറുപ്പ്, ഗോതമ്പ് നിറം, വെള്ള എന്നിങ്ങനെ മൂന്ന് ഓപ്ഷനും ഒരു ആരാധകന്‍ നല്‍കിയിരുന്നു. എന്നാല്‍ ലിംഗ വിഭജനം ഇല്ലാത്ത ഒരാള്‍ മതി എന്നാണ് നടി മറുപടി നല്‍കിയത്. വളരെ ക്ലാസിയായിട്ടുള്ള മാളവികയുടെ ഉത്തരത്തിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. എല്ലാവരും സൗന്ദര്യത്തിനും പണത്തിനും പിന്നാലെ പോവുമ്പോള്‍ വ്യത്യസ്തമായ ചിന്തകളുള്ളവരും ഉണ്ടെന്നുള്ളത് പ്രശംസീനിയമാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനന്‍ സിനിമയിലേക്ക് എത്തുന്നത്. 2013 ല്‍ റിലീസ് ചെയ്ത സിനിമയിലൂടെ ശ്രദ്ധിക്കപ്പെടാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. പിന്നീട് തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമാണ് മാളവിക തമിഴില്‍ ആദ്യമായി അഭിനയിച്ചത്. പേട്ട എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ ഇളയദളപതി വിജയിയുടെ മാസ്റ്റര്‍ എന്ന സിനിമയിലാണ് മാളവിക അവസാനമായി അഭിനയിച്ചത്. 2021 ലാണ് ഈ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. നിലവില്‍ ധനുഷ് ചിത്രം മാരന്റെ റിലീസിന് വേണ്ടിയാണ് നടി ആകാംഷയോടെ കാത്തിരിക്കുന്നത്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി റിലീസാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയായിരിക്കും സിനിമ എത്തുക. ഇത് കൂടാതെ രുദ്ര എന്നൊരു ചിത്രം കൂടി മാളവികയുടേതായി വരാനിരിക്കുകയാണ്. ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....