കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്.... ഈ ഡയലോഗ് കേള്‍ക്കുന്ന മാത്രയില്‍ ഓര്‍മ വരിക കോട്ടയം പ്രദീപ് എന്ന നടന്റെ ചിരിക്കുന്ന മുഖമാണ്. അദ്ദേഹത്തെ അടയാളപ്പെടുത്തുന്നതും ഇത്തരം ചില ഡയലോഗുകളും തമാശകളുമാണ്. പേരിനൊപ്പം ചേര്‍ക്കാന്‍ നൂറുകണക്കിനു ചിത്രങ്ങളുടെ നീണ്ട നിരയൊന്നുമില്ലെങ്കിലും വര്‍ത്തമാനത്തിന്റെ ശൈലി കൊണ്ടും ഭാഷയുടെയും ശബ്ദത്തിന്റെയും വൈവിധ്യം കൊണ്ടും പ്രദീപ് പ്രേക്ഷകഹൃദയങ്ങളിലേയ്ക്ക് അതിവേഗം കയറിക്കൂടുകയായിരുന്നു. ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ മാത്രം സിനിമയില്‍ സജീവമായ പ്രദീപ് പക്ഷേ അഭിനയം പാതിയില്‍ അവസാനിപ്പിച്ചു മറഞ്ഞു. എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച പ്രദീപ്, മലയാളികളെ ചിരിപ്പിച്ചത് ചെറുതായൊന്നുമല്ല. സിനിമയില്‍ പ്രദീപിനെക്കണ്ടാല്‍ ചിരിക്കാനുള്ള വകയുണ്ടാകുമെന്ന് പ്രേക്ഷകര്‍ക്കുറപ്പിക്കാം. മുഴുനീള കഥാപാത്രമല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഒറ്റ ഡയലോഗിലൂടെയായിരിക്കും തിയറ്ററുകളില്‍ ചിരി പടരുന്നത്. 2001-ല്‍ 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയെങ്കിലും ശ്രദ്ധേിക്കപ്പെടാന്‍ പ്രദീപിനു വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 2010-ല്‍ പുറത്തിറങ്ങിയ 'വിണ്ണൈ താണ്ടി വരുവായ' എന്ന ഗൗതം മേനോന്‍ ചിത്രമാണ് കരിയറില്‍ നിര്‍ണായകമായത്. ചിത്രത്തില്‍ തൃഷയുടെ അമ്മാവനായി എത്തിയ പ്രദീപ്, ഊണുമേശയ്ക്കടുത്തിരുന്ന് 'കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്.... കഴിച്ചോ കഴിച്ചോ' എന്നു പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. യാതൊരു പ്രതീക്ഷയുമില്ലാതെ ഈ ചിത്രത്തിന്റെ ഓഡീഷനു പോയതായിരുന്നു പ്രദീപ് അന്ന്. ഗൗതം മേനോനെ കാണുക എന്നതു മാത്രമായിരുന്നു ആഗ്രഹം. എന്നാല്‍ അവിചാരിതമായി സിനിമയില്‍ അവസരം കിട്ടി. പിന്നീട് ചിത്രത്തിലെ ഒറ്റ ഡയലോഗിലൂടെ പ്രശസ്തിയിലേയ്ക്ക്. സംവിധായകന്‍ ആവശ്യപ്പെട്ട പ്രകാരം സാധാരണയില്‍ നിന്നും വ്യത്യസ്തമായി പറഞ്ഞു പരീക്ഷിച്ചതായിരുന്നു ആ ശൈലി. തയ്യാറെടുപ്പുകള്‍ നടത്താതെ പെട്ടെന്നുണ്ടാക്കിയെടുത്ത ഒരു രീതി. അത് 'ക്ലിക്' ആയതോടെ പ്രദീപിന്റെ കലാജീവിതം മാറി മറിഞ്ഞു. ആ ഒറ്റ ഡയലോഗ് ആണ് തന്നെ രക്ഷപെടുത്തിയതെന്നു അഭിമുഖങ്ങളിലുള്‍പ്പെടെ പ്രദീപ് വ്യക്തമാക്കിയിട്ടുമുണ്ട്. 'വിണ്ണൈ താണ്ടി വരുവായ' തെലുങ്കിലേയ്ക്കും ഹിന്ദിയിലേയ്ക്കും മാറിയപ്പോഴും നായികാ-നായകന്മാര്‍ മാറി മാറി വന്നു. പക്ഷേ എല്ലായിടത്തും അതേ അമ്മാവന്‍ തന്നെ. 'മരുമക്കള്‍ മാറിക്കോട്ടെ, അമ്മാവന്‍ മാറണ്ട' എന്ന ഗൗതം മേനോന്റെ തീരുമാനമാണ് പ്രദീപിനെ അന്യഭാഷകളിലും ജനകീയനാക്കിയത്. ആ ഡയലോഗ് തന്നെ പല രൂപത്തില്‍ അദ്ദേഹം തന്നെ മറ്റു പല സിനിമകളിലും അവതരിപ്പിച്ചു. ശുപാര്‍ശയിലൂടെ അല്ല മറിച്ച് സൗഹൃദങ്ങളിലൂടെ മാത്രം അവസരങ്ങള്‍ നേടിയ നടനാണ് കോട്ടയം പ്രദീപ്. അഭിനയപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. ചാന്‍സ് ചോദിച്ചും ഡയലോഗുകള്‍ കിട്ടാന്‍ കാത്തിരുന്നും സിനിമയ്ക്കു പിന്നാലെ ഓടിയ കാലമുണ്ട് അദ്ദേഹത്തിന്. ചുവടുറപ്പിക്കാന്‍ പ്രയാസങ്ങള്‍ നേരിട്ടെങ്കിലും പില്‍ക്കാലത്ത് പ്രദീപിനെ മാത്രം മനസ്സില്‍ കണ്ട് തിരക്കഥാകൃത്തുക്കള്‍ ഡയലോഗുകള്‍ എഴുതിത്തുടങ്ങി. അഭിനയജീവിതത്തില്‍ സംതൃപ്തനായിരുന്നു പ്രദീപ്. സിനിമാരംഗത്തു നിന്നും മികച്ച അനുഭവങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളു എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഈശ്വരഭക്തനായിരുന്ന പ്രദീപ്, സിനിമാ ജീവിതവും കരിയറിലെ ഉയര്‍ച്ചയുമെല്ലാം ദൈവാനുഗ്രഹം കൊണ്ടു മാത്രമാണെന്നും വിശ്വസിച്ചുപോന്നു. നാളെ റിലീസാകാനിരിക്കുന്ന ആറാട്ടിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്. കോവിഡ് കാലത്ത് മറ്റു പല നടന്മാര്‍ക്കും അവസരങ്ങള്‍ കുറഞ്ഞിട്ടും പ്രദീപ് സിനിമയില്‍ സജീവമായിരുന്നു. തിയറ്ററുകളില്‍ ഇനിയും ചിരിയുടെ ആരവങ്ങള്‍ ഉയരുമ്പോള്‍ മലയാളിക്കു കോട്ടയം പ്രദീപ് എന്ന നടനെ മിസ് ചെയ്യുമെന്നു തീര്‍ച്ച.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....