News Beyond Headlines

28 Thursday
November

‘എന്നെ സംബന്ധിച്ച് സെക്സ് എന്നത് ശാരീരികമായൊരു കാര്യം മാത്രമല്ല. വികാരത്തിലും അതില്‍ പങ്കുണ്ട്.മനസ് തുറന്ന് നായിക

ഓണ്‍ സ്‌ക്രീനില്‍ പ്രണയത്തിന്റെ സുന്ദര ലോകം കാണിച്ചു തരുന്ന പല താരങ്ങള്‍ക്കും വ്യക്തിജീവിതത്തില്‍ പക്ഷെ അത്ര സുന്ദരമല്ലാത്ത അനുഭവങ്ങളുമുണ്ട്. പങ്കാളിയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രണയ ബന്ധം വേണ്ടെന്ന് വച്ച നിരവധി താരങ്ങള്‍ ബോളിവുഡിലുണ്ട്. അതേക്കുറിച്ച് മനസ് തുറന്ന് സംസാരിക്കാനുള്ള ആര്‍ജവും ചില താരങ്ങള്‍ കാണിക്കാറുണ്ട്. അങ്ങനെ പങ്കാളിയില്‍ നിന്നുമുണ്ടായ വഞ്ചനയെക്കുറിച്ച് സംസാരിച്ചിട്ടുള്ള ചില താരങ്ങളെക്കുറിച്ച് വായിക്കാം. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് പ്രണയ ജോഡിയായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ആരാധകരുടെ പ്രിയപ്പെട്ട ജോഡി. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായിരുന്നു.എന്നാല്‍ രണ്‍ബീര്‍ അജബ് പ്രേം കി ഗജബ് കഹാനിയുടെ സെറ്റില്‍ വച്ച് കത്രീന കൈഫുമായി അടുക്കുന്നതോടെ ദീപികയും രണ്‍ബീറും അകലുകയായിരുന്നു. രണ്‍ബീറിന് മറ്റ് പലരുമായി ബന്ധമുണ്ടായിരുന്നതായി പിന്നീട് ദീപിക തന്നെ തുറന്ന് പറഞ്ഞിരുന്നു.'' എന്നെ സംബന്ധിച്ച് സെക്സ് എന്നത് ശാരീരികമായൊരു കാര്യം മാത്രമല്ല. വികാരത്തിലും അതില്‍ പങ്കുണ്ട്. ഒരു ബന്ധത്തിലായിരിക്കെ ഞാന്‍ വഞ്ചന ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ എന്തിനാണ് ഒരു പ്രണയ ബന്ധം. അതിലും നല്ലത് സിംഗിള്‍ ആയിരിക്കുകയാണ്. പക്ഷെ എല്ലാവരും അങ്ങനെയാകില്ല ചിന്തിക്കുക. അതുകൊണ്ടാകാം എനിക്ക് വേദനിക്കേണ്ടി വന്നത്. ആദ്യം വഞ്ചിച്ചപ്പോള്‍ എനിക്കോ ഞങ്ങളുടെ ബന്ധത്തിനോ എന്തോ കുറവുണ്ടെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ അതൊരു ശീലമാകുമ്പോഴാണ് പ്രശ്നം അവന്റേതാണെന്ന് നമ്മള്‍ തിരിച്ചറിയുന്നത്'' എന്നായിരുന്നു ദീപിക പറഞ്ഞത്. അനന്യ പാണ്ഡെ ഗെഹരായിയാനിലെ നായികമാരില്‍ ഒരാളാണ് അനന്യ. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ ആരാധകരെ നേടിയെടുക്കാന്‍ അനന്യയ്ക്ക് സാധിച്ചിട്ടുണ്ട്. തനിക്കും ജീവിതത്തില്‍ വഞ്ചന അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ പ്രൊമോഷനിടെ അനന്യ തന്നെ വെളിപ്പെടുത്തിയത്. ''ഞാന്‍ വളരെ ചെറുപ്പമാണ്. ഇത്ര തീവ്രമല്ലെങ്കിലും ഞാനും പ്രണയ തകര്‍ച്ച അനുഭവിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍. വഞ്ചിക്കപ്പെട്ടപ്പോള്‍ കരണത്ത് അടിച്ചിട്ടുമുണ്ട്. പക്ഷെ ഗൗരവ്വമുള്ളതൊന്നും സംഭവിച്ചിട്ടില്ല'' എന്നായിരുന്നു അനന്യ പറഞ്ഞത്. നീലം കോത്താരി തന്റെ അരങ്ങേറ്റ സിനിമയായ ഇല്‍സാമിന്റെ ലൊക്കേഷനില്‍ വച്ചാണ് ഗോവിന്ദ നീലമിനെ പരിചയപ്പെടുന്നത്. ഇരുവരുടേയും കെമിസ്ട്രി കയ്യടി നേടുകയും ഒരുമിച്ച് 14 സിനിമകളില്‍് അഭിനയിക്കുകയും ചെയ്തു. ഓണ്‍ സ്‌ക്രീനിലേത് പോലെ ഇരുവരും ഓഫ് സ്‌ക്രീനിലും പ്രണയിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുകയായിരുന്നു പിന്നീട്. എന്നാല്‍ ഇതിനിടെ ഗോവിന്ദയുടെ അമ്മ ബാല്യ കാല സുഹൃത്തായ സുനിത അഹൂജയുമായി ഗോവിന്ദയുടെ വിവാഹം നടത്തിയിരുന്നു. എന്നാല്‍ തന്റെ കരിയറിനെ ബാധിക്കുമെന്ന് കരുതി ഗോവിന്ദ ഈ വിവരം പരസ്യമാക്കിയിരുന്നില്ല. നീലവും അറിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം മാത്രമാണ് നീലം അറിയുന്നത്. രവീണ ടണ്ടന്‍ രവീണയും അക്ഷയ് കുമാറും തമ്മിലുള്ള പ്രണയം ബോളിവുഡിലെ ഹോട്ട് ടോപ്പിക്കുകളില്‍് ഒന്നായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പൊതുവേദികളില്‍ ഒരുമിച്ചായിരുന്നു ഇവര്‍ എത്തിയിരുന്നത്. പിന്നാലെ രഹസ്യമായി ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും നടന്നിരുന്നു. എന്നാല്‍ പിന്നീട് അക്ഷയ് കുമാര്‍ ശില്‍പ ഷെട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. ഇതോടെ രവീണ അക്ഷയ് കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ശില്‍പയെ പ്രണയിക്കുന്നതിനിടെയാണ് അക്ഷയ് ട്വിങ്കിള്‍ ഖന്നയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....