ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ പരമ്പരകളില്‍ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയില്‍ സുപ്രധാന വേഷത്തില്‍ ആദ്യമായാണ് അന്‍ഷിത എത്തുന്നത്. പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അന്‍ഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യൂട്യൂബില്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ആങ്ങളയുടെ കുഞ്ഞിന്റെ നൂല് കെട്ടിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. അതിനു താഴെ വന്ന മോശം കമന്റുകള്‍ക്ക് പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് നടി ഇപ്പോള്‍. എനിക്ക് നിങ്ങളോട് പറയാനുള്ളത് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാധാരണ ഞാന്‍ നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാറില്ല. പക്ഷെ ഇത് എന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യമായതുകൊണ്ട് പറയാമെന്ന് കരുതി. വെറുതേ നിങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതിലും നല്ലതാണല്ലോ ഞാന്‍ തന്നെ പറയുന്നത്. അതെ, എന്റെ അച്ഛനും അമ്മയും ഡൈവോഴ്സ് ആണ്. പതിനെട്ട് വര്‍ഷത്തോളമായി അവര്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. നൂലുകെട്ട് വീഡിയോയില്‍ 'വാപ്പിയുടെ ഭാര്യ' എന്ന് പറഞ്ഞ് ഞാന്‍ കാണിച്ചത് എന്റെ അച്ഛന്റെ രണ്ടാം ഭാര്യയാണ്. അത് അത്രയേ പറയുന്നുള്ളൂ. അധികം വിശദീകരിക്കാന്‍ എനിക്ക് താത്പര്യം ഇല്ല. മറ്റൊരു പ്രധാന ചോദ്യം മതമേതാണെന്നായിരുന്നു. എന്തിനാണ് അതറിഞ്ഞിട്ട് കാര്യം. ഹിന്ദു ആണോ മുസ്ലിം ആണോ ക്രിസ്ത്യനാണോ എന്നൊക്കെയാണ് ചോദ്യം. ഞാനൊരു മനുഷ്യനാണ്. മതം പറയാന്‍ എനിക്ക് ഇഷ്ടമല്ല. അമ്പലത്തിലും പള്ളിയിലും എല്ലാം ഞാന്‍ പോകും. അത് എന്റെ ഇഷ്ടം മാത്രമാണ്. എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളതുപോലെ മറ്റാരേയും ഉപദ്രവിക്കാതെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നെ എനിക്ക് പറയാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ പറയാനാണ് ഞാന്‍ യൂട്യൂബില്‍ വീഡിയോ ഇടുന്നത്. ഇതിനിടയില്‍ നെഗറ്റീവ് കമന്റുകളും വ്യക്തിപരമായ ചോദ്യങ്ങളും ഒഴിവാക്കണം. മറ്റൊരു പ്രധാന കാര്യം, എനിക്ക് സിംപതി ഇഷ്ടമേയല്ല. ഡിവോഴ്‌സ് കാര്യം അറിഞ്ഞപ്പോള്‍ ജീവിതകഥ ചോദിച്ചവരുണ്ട്. എന്തിനുവേണ്ടിയാണ് എന്റെ വ്യക്തി ജീവിതം പരസ്യപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത്. ഞാന്‍ അത് ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ പലര്‍ക്കും ഓരോ പ്രശ്നങ്ങള്‍ കാണും. ഞാന്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. സങ്കടപ്പെടാറില്ല എന്നല്ല. ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞ ഒരുപാട് നാളുകളുണ്ട്. പക്ഷെ ആത്യന്തികമായി സന്തോഷത്തോടെ ഇരിക്കാനാണ് എന്റെ ഇഷ്ടമെന്നും അന്‍ഷിത പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....