മോഹന്‍ലാല്‍ ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ. മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഡയലോഗിന് എതിരെയാണ് സോഷ്യല്‍ മീഡിയയുടെ മറുപടി. ''വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടില്‍ വന്ന് കേറുമ്പോ ചെരുപ്പൂരി കാല് മടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടയില്‍ സ്‌നേഹിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, ഒരിക്കല്‍ ഒരുനാള്‍ വടിയായി തെക്കേപ്പറമ്പിലെ പുളിയന്‍മാവിലെ വിറകിന്നടിയില്‍ എരിഞ്ഞ് തീരുമ്പോ നെഞ്ച് തല്ലിക്കരയാനും എനിക്കൊരു പെണ്ണിനെ വേണം'' എന്നത് ഒരു തലമുറ ആഘോഷമാക്കിയ ഡയലോഗ് ആയിരുന്നു. കാലുമടക്കി തൊഴിക്കാനും കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും എനിക്കൊരു പെണ്ണിനെ വേണം, സമ്മതമാണോ എന്ന് ചോദിക്കുന്ന നായകനോട് സമ്മതമാണെന്ന് തലകുലുക്കി പറയുന്ന നായികയ്ക്ക് പകരം 'ചുട്ട മറുപടി' എന്ന് മറുപടി പറയാന്‍ ചങ്കൂറ്റമുള്ള നായികയാണ് പുതിയ വീഡിയോയിലുള്ളത്. 'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജിയില്‍ സംവിധായകന്‍ അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ഗീതു അണ്‍ചെയ്ന്‍ഡ് എന്ന ചിത്രത്തില്‍ രജിഷ വിജയന്‍ പറയുന്ന ഡയലോഗാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മോഹന്‍ലാലിനും ഷാജി കൈലാസിനും രഞ്ജിത്തിനുമുള്ള മറുപടിയാണോയെന്നാണ് ചിലര്‍ കമന്റുകളിലൂടെ ചോദിക്കുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്.റീമേക്ക് എടുക്കാന്‍ പ്ലാനുള്ളവര്‍ സൂക്ഷിക്കണമെന്നും കാലം മാറി കഥയും മാറിയെന്നും പറഞ്ഞാണ് വീഡിയോ പലരും പങ്കുവയ്ക്കുന്നത്. രണ്ട് ദശാബ്ദത്തിന്റെ മാറ്റമാണ് ഇതെന്നും വീഡിയോ മികച്ചതാണെന്നുമാണ് മറ്റ് ചില കമന്റുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....