തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് മഹേഷ് ബാബു. ഇപ്പോഴിത ആരാധകരെ ഞെട്ടിച്ചുകൊണ്ട് ടോളിവുഡ് കോളങ്ങളില്‍ വൈറല്‍ ആവുന്നത് ത്രിവിക്രം ശ്രീനിവാസ്- മഹേഷ് ബാബു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് .ചിത്രത്തിനായി വന്‍ തുകയാണ് നടി പ്രതിഫലമായി ചോദിച്ചിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. നടിയുടെ പ്രതിഫലം നടനെ ഉള്‍പ്പെടെ അമ്പരപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. സെക്കന്‍ഡ് ഹീറോയായിട്ടാണ് ശ്രീ ലീലയെ സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസന്‍ സമീപിച്ചത്. എന്നാല്‍ ഒരു കോടി രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. ഒരു സമയത്ത് മഹേഷ് ബാബു ചിത്രത്തില്‍ മുഖം കാണിക്കാനായി നടി ആഗ്രഹച്ചിരുന്നു. എന്നാല്‍ ആ നടിയാണ് ഇപ്പോള്‍ ഒരു കോടി രൂപ പ്രതിഫലം ചോദിച്ചിരിക്കുന്നത്. ശ്രീ ലീലയ്ക്ക് പകരമായി മറ്റൊരു താരത്തെ സംവിധായകന്‍ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പൂജ കഴിഞ്ഞിട്ടുണ്ട്. ഏപ്രിലില്‍ ആണ് ചിത്രം പൂര്‍ണമായും ഷൂട്ടിംഗ് തുടങ്ങുക. 'അതഡു' എന്ന ചിത്രത്തില്‍ 2005ലാണ് മഹേഷ് ബാബു ത്രിവിക്രമിന്റെ സംവിധാനത്തില്‍ ആദ്യമായി നായകനാകുന്നത്. ആദ്യമായി ഒന്നിച്ച ചിത്രം തന്നെ വന്‍ ഹിറ്റായിരുന്നു. 'ഖലേജ' എന്ന ആക്ഷന്‍ കോമഡി ചിത്രത്തിലും ത്രിവിക്രമിന്റെ സംവിധാനത്തില്‍ മഹേഷ് ബാബു നായകനായി. ത്രിവിക്രമിന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത് എസ് രാധാകൃഷ്ണയാണ്. ഹാരിക ആന്‍ഡ് ഹസ്സിനെ ക്രിയേഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ പൂജ ഹെഗ്ഡെയ്ക്ക് പുറമേ ആരൊക്കെയാകും അഭിനയിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല. ത്രിവിക്രം ശ്രീനിവാസ് ചിത്രത്തിന്റെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും പ്രഖ്യാപിച്ചിട്ടില്ല.ശരണ്യയും അരവിന്ദ് സ്വാമിയും വിവാഹിതരായി എന്ന് വാര്‍ത്തകള്‍; എന്നാല്‍ സത്യം ഇതാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....