മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് വിന്‍സി അലോഷ്യസ്.ഇപ്പോഴിത ജീവിതത്തിലെ സന്തോഷ നിമിഷത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തുകയാണ് താരം. വിന്‍സിയുടെ വാക്കുകള്‍ ഇങ്ങനെ.. ''സന്തോഷം വന്നാല്‍ ചെയ്യുന്ന കാര്യങ്ങളിലൊക്കെ അത് ഭയങ്കരമായി ഇഫക്ട് ചെയ്യും. ഹാപ്പിയായിരിക്കുമ്പോഴാണ് അഭിനയിക്കുന്നതെങ്കില്‍ അത് കറക്ട് ആയിരിക്കും. അത് ഇമോഷനല്‍ സീന്‍ ആണെങ്കിലും. ഞാന്‍ മനസ്സ് മാക്‌സിമം കാം ആന്‍ഡ് ഹാപ്പിയായി വെക്കാന്‍ നോക്കും. അങ്ങനെ നമ്മള്‍ ചെയ്യുന്നതൊക്കെ അടിപൊളിയാണ്. പക്കയായിരിക്കും. നായിക നായകനില്‍ ഡയറക്ട് വര്‍ക് ഷോപ്പ് അറ്റന്‍ഡ് ചെയ്യാന്‍ പറ്റിയതാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷമെന്നും താരം സന്തോഷനിമിഷത്തെ കുറിച്ച് പറഞ്ഞു കൊണ്ട് താരം പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ച അനുഭവത്തെ കുറിച്ചും വിന്‍സി പറയുന്നുണ്ട്. സങ്കടവും ഡിപ്രഷനുമെല്ലാം കൂടി തളര്‍ന്ന് പോയി എന്നാണ് താരം ആ സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞത്. ബെസ്റ്റ് ഫ്രണ്ടിന്റെ വിയോഗത്തെ കുറിച്ചായിരുന്നു പറഞ്ഞത്. വിന്‍സിയുടെ വാക്കുകള്‍ ഇങ്ങനെ... '' എന്റെ ലൈഫില്‍ ഏറ്റവും കണക്ടഡ് ആയിട്ടുള്ള ഒരു അനുഭവമാണത്. തലേദിവസം വരെ മെസേജ് ചെയ്ത എന്റെ ബെസ്റ്റ് ഫ്രണ്ട് ഇനിയില്ല എന്ന് പിറ്റേന്നു രാവിലെ വേറൊരാള്‍ വിളിച്ചു പറഞ്ഞറഞ്ഞപ്പോള്‍ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ പറ്റിയില്ല. സങ്കടവും ഡിപ്രഷനുമെല്ലാംകൂടി ഞാന്‍ തളര്‍ന്നുപോയി. അത് ഓവര്‍കം ചെയ്യാന്‍ രണ്ടര വര്‍ഷമെടുത്തുവെന്നും വിന്‍സി പറയുന്നു ആ സുഹൃത്തിനോടാണ് പ്രണയം തോന്നിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രണയത്ത കുറിച്ച് പറയവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം നല്ല സുഹൃത്തായി, പിന്നെ പിന്നെ കാമുകനായി, പിന്നെ വീണ്ടും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി ഇരിക്കുമ്പോഴായിരുന്നു വിയോഗം. സിനിമയില്‍ ഏറ്റവും ദേഷ്യം തോന്നിയ നിമിഷത്തെ കുറിച്ചും വിന്‍സി പറയുന്നുണ്ട്.ചിലരുടെ കാഴ്ചപ്പാടുകളാണ് ദേഷ്യം പിടിപ്പിക്കുക എന്നാണ് താരം പറയുന്നത്. നമ്മള്‍ നമ്മളായിട്ട് നില്‍ക്കുമ്പോള്‍, ഒരു നടി അങ്ങനെ ചെയ്യാന്‍ പാടില്ല, ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നു പറയുന്നത് സങ്കടമുണ്ടാക്കും. അവര്‍ക്കെന്താ നമ്മളെ മനസ്സിലാക്കാന്‍ പറ്റാത്തത് എന്ന് ആലോചിക്കുമ്പോള്‍ ദേഷ്യം വരും. ആളുകള്‍ ആള്‍ക്കാര്‍ ഫേക്കായി നമുക്കൊപ്പം നില്‍ക്കുന്നതും തന്നെ ചൊടിപ്പിക്കുമെന്നും വിന്‍സി പറയുന്നു. അത് ഭയങ്കര ദേഷ്യമാണ്. നടി ആയത് കൊണ്ട് ഒരാള്‍ കള്ളത്തരം കാട്ടുന്നത് എനിക്ക് തിരിച്ചറിയാന്‍ പറ്റും. എന്നിട്ടും അയാള്‍ കള്ളത്തരത്തില്‍ തന്നെ ഉറച്ചുനില്‍ക്കുമ്പോള്‍ ദേഷ്യം തോന്നാറുണ്ടെന്നും വിന്‍സി പറയുന്നു. സന്തോഷം തോന്നുമ്പോള്‍ ആദ്യം പോകുന്നത് ഫോര്‍ട്ട് കൊച്ചിയിലാണെന്നും വിന്‍സി പറയുന്നു. അവിടെ സ്ഥിരം ഏരിയ ഉണ്ട്. സീഗല്‍ എന്നൊരു റസ്റ്റാറന്റുണ്ട്, ഹാപ്പിയാണെങ്കില്‍ അവിടെ പോകുമെന്നും വിന്‍സി പറയുന്നു. പഴയ പ്രണയങ്ങളും ജീവിതത്തില്‍ ഒറ്റപ്പെട്ട നിമിഷങ്ങളും ചില യാത്രകളുമൊക്കെ... വളരെ നല്ല ഓര്‍മകളാണെന്നും വിന്‍സി പറയുന്നു. ഫോര്‍ട്ടുകൊച്ചിയില്‍ ആമ്പല്‍ ക്ലോത്തിങ്ങിലേക്ക് കയറിയപ്പോള്‍ എനിക്ക് അപ്പാപ്പന്റെയും അമ്മാമ്മയുടെയും വീട് ഓര്‍മ വന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....