News Beyond Headlines

28 Thursday
November

ജീവിതത്തെയാകെ മാറ്റിക്കളഞ്ഞ തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ച് തുറന്ന് പറഞ്ഞ് നയന്‍താര

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് നയന്‍താര. പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമായിരുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ശക്തമായ സാന്നിധ്യമാണ് നയന്‍താര. നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നയന്‍താരയും വിഗ്നേഷനും ഉടനെ വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. എങ്കിലും തന്റെ വ്യക്തിജീവിതം സ്വകാര്യമാക്കി നിലനിര്‍ത്താനാണ് നയന്‍താര ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ താരം പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം ഒരു സമയത്ത് ഏറെ ചര്‍ച്ചയായിരുന്ന ഒന്നാണ് നയന്‍താരയും നടനും സംവിധായകനുമായ പ്രഭുദേവയും തമ്മിലുള്ള പ്രണയം. ഇരുവരും വളരെയധികം സ്വകാര്യത കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഇരുവരും തുടക്കത്തില്‍ തുറന്ന് സംസാരിച്ചിരുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അധികം വൈകാതെ തന്നെ സജീവമായി മാറുകയായിരുന്നു. വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് പ്രഭുദേവ നയന്‍താരയെക്കുറിച്ച് സംസാരിക്കുന്നത്. നയന്‍താര വളരെ സ്‌പെഷ്യല്‍ ആണെന്നും താന്‍ നയന്‍താരയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായുമായിരുന്നു പ്രഭുദേവ പറഞ്ഞത്. എന്നാല്‍ ഇത് പറയുമ്പോള്‍ പ്രഭുദേവ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. ലതയായിരുന്നു പ്രഭുദേവയുടെ ഭാര്യ. പ്രഭുദേവയുടെ ദാമ്പത്യ ജീവിതം പ്രശ്‌നങ്ങളിലൂടെ കടന്നു പോവുന്ന സമയമായിരുന്നു. നയന്‍താര കാരണം പ്രഭുദേവ കുടുംബം നോക്കുന്നില്ലെന്ന് വരെ ഭാര്യ ആരോപിച്ചിരുന്നു അധികം വൈകാതെ തന്നെ പ്രഭുദേവ വിവാഹ മോചനം നേടുകയായിരുന്നു. ഇതോടെ പ്രഭുദേവയും നയന്‍താരയും വിവാഹം കഴിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. ഇരുവരുടേയും പ്രണയം പക്ഷെ വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം പിരിയുകയായിരുന്നു. ആരാധകരെയാകെ അമ്പരപ്പിച്ച ഒന്നായിരുന്നു നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള പ്രണയതകര്‍ച്ച. എന്താണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് ഇരുവരും തുറന്ന് പറയാന്‍ തയ്യാറായിട്ടില്ല.എന്നാല്‍ ഒരിക്കല്‍ പ്രണയ തകര്‍ച്ചയെക്കുറിച്ച് നയന്‍താര മനസ് തുറന്നിരുന്നു. 2017 ല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര പ്രണയതകര്‍ച്ചയെക്കുറിച്ച് മനസ് തുറന്നത്. പ്രണയ തകര്‍ച്ച ജീവിതത്തെയാകെ തകര്‍ത്തുകളഞ്ഞുവെന്നായിരുന്നു നയന്‍താര പറഞ്ഞത്. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ താന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നുവെന്നും നയന്‍താര പറഞ്ഞിരുന്നു. ''എല്ലാവരെ സംബന്ധിച്ചും പ്രണയ തകര്‍ച്ച എന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലമാണ്. നമ്മള്‍ സ്‌നേഹിക്കുന്ന ഒരാളില്‍ നിന്നും അകലേണ്ടി വരുമ്പോള്‍, തിരിച്ചാണെങ്കിലും അത് നമ്മളുടെ ജീവിതത്തെയാകെ തകര്‍ത്തുകളയും. പക്ഷെ നമ്മള്‍ അതിനെ എങ്ങനെയാണ് നേരിടുന്നതെന്നതിലാണ് കാര്യം. ഞാന്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നതിലേക്ക് കടക്കുന്നില്ല. പക്ഷെ ജീവിതത്തില്‍ മുന്നോട്ട് പോകണമെങ്കില്‍ ഞാനത് ചെയ്‌തേ മതിയാകൂ'' എന്നാണ് നയന്‍താര പറഞ്ഞത്.നേരത്തെ പ്രഭുദേവയുടെ പേര് നയന്‍താര കയ്യില്‍ പച്ച കുത്തിയിരുന്നു. 2020 ല്‍ ഇതിനെ പോസിറ്റിവിറ്റി എന്നാക്കി മാറ്റിയിരുന്നു നയന്‍താര.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....