മൊറോക്കോയില്‍ നാല് ദിവസമായി കിണറ്റില്‍ കുടുങ്ങിയ 5 വയസുകാരന് മരിച്ചു. ആഗോള ശ്രദ്ധയാകര്‍ഷിച്ച നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ശനിയാഴ്ച രാത്രിയാണ് കുട്ടിയെ പുറത്തെടുത്തത്. മരണത്തില്‍ മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍ അനുശോചനം രേഖപ്പെടുത്തി. മൊറോക്കോയിലെ പര്‍വതപ്രദേശമായ വടക്കന്‍ ചെഫ്ചൗവന്‍ പ്രവിശ്യയിലെ ഇഗ്രാന്‍ ഗ്രാമത്തില്‍ തന്റെ വീടിന് പുറത്തെ 32 മീറ്റര്‍ (105 അടി) ആഴമുള്ള കിണറ്റിലാണ് ചൊവ്വാഴ്ച വൈകുന്നേരം റയാന് വീണത്. മൂന്ന് ദിവസത്തോളം തെരച്ചില്‍ സംഘങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് സമാന്തര കിടങ്ങ് കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ടോപ്പോഗ്രാഫിക്കല്‍ എഞ്ചിനീയറിംഗിലെ വിദഗ്ധരെ സഹായത്തിനായി വിളിച്ചതായി മൊറോക്കോയുടെഎംഎപി വാര്‍ത്താ ഏജന്‍സി അറിയിച്ചു. 'കുട്ടിക്ക് ഓക്സിജനും വെള്ളവും എത്തിക്കാന്‍ വിവിധ മാര്ഗങ്ങളള് സ്വീകരിച്ചിരുന്നു. നിരീക്ഷിക്കാന്‍ ക്യാമറയും ഉപയോഗിച്ചു. കുട്ടിയുടെ അവസ്ഥ നിര്‍ണ്ണയിക്കാന്‍ കഴിയില്ല, കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു' - രക്ഷാസമിതി തലവന്‍ അബ്ദുല്‍ഹാദി തെമ്രാനി പറഞ്ഞു. കുട്ടിയെ ജീവനോടെ മാതാപിതാക്കള്‍ക്ക് നല്‍കുന്നതിന് എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ രാജാവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ പ്രയത്നത്തിന് രാജാവ് അഭിനന്ദിക്കുകയും കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി ഇറങ്ങിയ സമൂഹത്തെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടിയെ രക്ഷിക്കാന്‍ നൂറുകണക്കിന് ഗ്രാമവാസികള്‍ തടിച്ചുകൂടിയിരുന്നു. മൊറോക്കോയിലെ റിഫ് പര്‍വതനിരകളിലെ ദരിദ്രരും വരണ്ടതുമായ പ്രദേശങ്ങളിലെ പലരുടെയും പ്രധാന വരുമാന സ്രോതസ്സായ കഞ്ചാവ് വിളയ്ക്ക് ജലസേചനം നടത്തുന്നതിന് അഞ്ഞൂറോളം ആളുകളുള്ള ഗ്രാമം ആഴത്തിലുള്ള കിണറുകളാല്‍ നിറഞ്ഞതാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....