താരങ്ങളെ സംബന്ധിച്ച് പലപ്പോഴും സ്വകാര്യത എന്നത് കിട്ടാക്കനിയാണ്. പുറത്തേക്ക് പോകുമ്പോഴും എന്നും അവര്‍ക്ക് ചുറ്റും ആളുകള്‍ കൂടാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ അടുത്ത് കാണാനും ഒപ്പം നിന്നൊരു ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് വാങ്ങാനോ ഒക്കെയായിരിക്കും ആരാധകര്‍ ചുറ്റിനും കൂടുന്നത്. അതുകൊണ്ട് തന്നെ തങ്ങളെ ജീവന് തുല്യം സ്‌നേഹിക്കുന്ന ആരാധകരുടെ സ്‌നേഹം താരങ്ങള്‍ക്കും അറിയാം. എന്നാല്‍ എല്ലായിപ്പോഴും താരങ്ങള്‍ക്ക് ആരാധകരില്‍ നിന്നും സ്‌നേഹം മാത്രമാകില്ല. തങ്ങളുടെ ആരാധകരെന്ന് തെറ്റിദ്ധരിച്ച ആള്‍ക്കൂട്ടത്തില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്ന താരങ്ങളുമുണ്ട്.ആള്‍ക്കൂട്ടത്തിലാണെന്ന ആനുകൂല്യം മുതലെടുത്ത് താരങ്ങളോട് മോശമായി പെരുമാറുന്നവരും ഒട്ടും കുറവല്ല. താരത്തെ അടുത്തു കിട്ടുമ്പോള്‍ തോണ്ടാനും മാന്താനും നുള്ളാനുമൊക്കെ ചിലര്‍ ശ്രമിച്ചെന്ന് വരാം. പലപ്പോഴും ആള്‍ക്കൂട്ടത്തിന് നടുവില്‍ പെട്ടു പോകുന്ന നായികമാര്‍ നേരിടുന്നത് വളരെ മോശം അനുഭവങ്ങളായിരിക്കും. എങ്കിലും താരങ്ങള്‍ ആത്മനിയന്ത്രണം പാലിച്ചായിരിക്കും പെരുമാറുക. പക്ഷെ ചിലപ്പോഴൊക്കെ ആരാധകരില്‍ നിന്നുമുണ്ടാകുന്ന മോശം പ്രതികരണത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടി വരാറുണ്ട് താരങ്ങള്‍ക്ക്. അത്തരത്തിലൊരു അനുഭവമുണ്ടായ താരമാണ് സുസ്മിത സെന്‍. പതിനഞ്ച് വയസ് മാത്രമുള്ളൊരു കുട്ടിയില്‍ നിന്നുമായിരുന്നു തനിക്ക് മോശം അനുഭവമുണ്ടായതെന്നാണ് സുസ്മിത വെളിപ്പെടുത്തിയത്. രാജ്യത്ത് സ്ത്രീ സുരക്ഷ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സുസ്മിത. താരത്തിന്റെ വാക്കുകള്‍ വായിക്കാം. ''ഞങ്ങള്‍ക്ക് ബോഡി ഗാര്‍ഡൊക്കെ ഉള്ളത് കൊണ്ട് മോശം പെരുമാറ്റങ്ങള്‍ അനുഭവിക്കേണ്ടി വരാറില്ലെന്നാണ് പലരും കരുതുന്നത്. പക്ഷെ സത്യം പറയട്ടെ, പത്ത് ബോഡി ഗാര്‍ഡ് ഉണ്ടായിട്ടും കാര്യമില്ല. കുറഞ്ഞത് നൂറ് പേരെങ്കിലും ഉണ്ടാകുന്ന ജനക്കൂട്ടത്തെ നേരിടുമ്പോള്‍ പലപ്പോഴും ഞങ്ങളോട് അവര്‍ മോശമായി പെരുമാറാറുണ്ട്. ആറ് മാസം മുമ്പ് ഒരു അവാര്‍ഡ് ഫങ്ഷനില്‍ വച്ചൊരു അനുഭവമുണ്ടായി. പതിനഞ്ച് വയസ് മാത്രമുള്ളൊരു പയ്യനാണ് എന്നോട് മോശമായി പെരുമാറിയത്. ആള്‍ക്കൂട്ടമായതിനാല്‍ എനിക്ക് ആളെ ആദ്യം മനസിലായില്ലായിരുന്നു. പക്ഷെ ഞാന്‍ എന്റെ കൈ പിന്നിലേക്ക് കൊണ്ടു പോയി അവനെ പിടിക്കുകയായിരുന്നു. അവനൊരു കുട്ടിയായിരുന്നു. ഞാനാകെ അമ്പരന്നു പോയി'' എന്നായിരുന്നു സുസ്മിത പറഞ്ഞത്. 'അവന് വെറും പതിനഞ്ച് വയസായിരുന്നു. ഞാന്‍ അവന്റെ കഴുത്തിന് പിടിച്ചുകൊണ്ട് നടക്കാന്‍ പോയി. ഞാന്‍ ബഹളം വച്ചാല്‍ നിന്റെ ജീവിതം അവസാനിച്ചുവെന്ന് പറഞ്ഞു. ആദ്യം താന്‍ തെറ്റ് ചെയ്‌തെന്ന് അവന്‍ സമ്മതിക്കാന്‍ തയ്യാറായില്ല. പക്ഷെ ഞാന്‍ തറപ്പിച്ച് പറഞ്ഞപ്പോല്‍ അവന് സ്വന്തം തെറ്റ് മനസിലായി. അവന്‍ എന്നോട് സോറി പറയുകയും ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്നും പറഞ്ഞു. ഞാന്‍ അവനെതിരെ നടപടിയെടുക്കാന്‍ പോയില്ല. കാരണം പതിനഞ്ച് വയസ് മാത്രമുള്ള അവനോട് ഇതൊക്കെ തെറ്റാണെന്ന് പറഞ്ഞ് പഠിപ്പിച്ചിട്ടില്ല'' എന്നും സുസ്മിത കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....