മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ഹൃദയം. ഒരു വിനീത് ശ്രീനിവാസന്‍ ചിത്രം എന്നതില്‍ ഉപരി നിരവധി പ്രതീക്ഷ നല്‍കി കൊണ്ടാണ് ചിത്രം എത്തിയത്. പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഹൃദയത്തില്‍ മലയാളി പ്രേക്ഷകര്‍ ഹൃദയം കൊണ്ട് സ്വീകരിച്ച താരമാണ് കലേഷ്. സ്വന്തം പേരിനെക്കാളും സെല്‍വ എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. നാടകത്തിലും ഡബ്ബിങ്ങ് മേഖലയിലും സജീവമായ കലേഷിന്റെ മനസ്സില്‍ സിനിമ തന്നെയായിരുന്നു സ്വപ്നം. ഇപ്പോഴിതാ ചിത്രത്തിലൂടെ ലഭിച്ച സൗഹൃദങ്ങളെ കുറിച്ച് പറയുകയാണ് കലേഷ്. കൂടാതെ മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചുണ്ടായ രസകരമായ സംഭവത്തെ കുറിച്ചും കലേഷ് പറയുന്നുണ്ട്. എല്ലാവരും തമ്മില്‍ പരസ്പരം ആത്മബന്ധമുണ്ടായിരുന്നുവെന്നാണ് ലൊക്കേഷന്‍ ഓര്‍മ പങ്കുവെച്ച് കൊണ്ട് നടന്‍ പറയുന്നത്. ''സിനിമയിലെ പോലെ തന്നെ ഷൂട്ടിങ്ങ് അനുഭവങ്ങളും. എല്ലാവരും തമ്മില്‍ പരസ്പരം ആത്മബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് കഥാപാത്രങ്ങളിലെ കെമിസ്ട്രി വര്‍ക്ക്ഔട്ട് ആയതും. ഒരു ജാഡയോ അഹങ്കാരമോ ഇല്ലാത്ത ആളാണ് പ്രണവെന്നും കലേഷ് അഭിമുഖത്തില്‍ പറയുന്നുണ്ട്.. ലാലേട്ടന്റെ മകനാണെന്ന പെരുമാറ്റൊന്നുമുണ്ടായിരുന്നില്ല. നമ്മളാണ് ഇത്രയും വലിയൊരു മഹാനടന്റെ മകനാണല്ലോ എന്ന് ചിന്തിച്ചത്. ജാഡയോ അഹങ്കോരമോ ഒന്നുമുണ്ടായിരുന്നില്ല പ്രണവിന്. സീനിനു മുന്‍പ് ഇതെങ്ങനെ ചെയ്യണമെന്ന് നമ്മളോട് അഭിപ്രായം ചോദിക്കും. അപ്പുവും ഞാനുമായി പെന്‍ഫൈറ്റ് ഒക്കെ കളിച്ചു സംസാരിച്ചു. അന്നാണ് സൗഹൃദം കൂടിയതും. ദര്‍ശനയെ നേരത്തെ അറിയാമായിരുന്നു എന്നും കേലഷ് പറയുന്നു. മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ച് നടന്ന രസകരമായ സംഭവവും കലേഷ് പറയുന്നുണ്ട്. ''ഷൂട്ടിനുശേഷമുള്ള പാര്‍ട്ടിയായിരുന്നു അത്. അടിച്ചുപൊളിയും പാര്‍ട്ടിമൂഡ് വന്നപ്പോഴും മോഹന്‍ലാലിന്റെ വീടാണെന്ന് മറന്നുപോയി. വേല്‍മുരുക പാട്ടിനൊക്കെ ഡാന്‍സ് ചെയ്‌തോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് മുറിയുടെ കോര്‍ണറില്‍ മിണ്ടാതെ ഒരാള്‍ നോക്കിനില്‍ക്കുന്നു. പാതിരാത്രിയാണ് സംഭവം. ലാലേട്ടന്‍ ഷൂട്ട് കഴിഞ്ഞു വന്നതാണ്. അടുത്ത ദിവസം തന്നെ സാറിനു എവിടെയോ പോകേണ്ടതായുണ്ട്. ആ ഒരു ക്ഷീണമോ ഒന്നും കാണിക്കാതെ പുള്ളി രസിച്ച് കണ്ടോണ്ടിരിക്കുകയായിരുന്നു ഞങ്ങളെ. കുഴപ്പമില്ല.. നിങ്ങള്‍ എന്‍ജോയി ചെയ്യൂ എന്ന് പറഞ്ഞ് ലാല്‍ സാര്‍ പോയി. പുള്ളിയെ കാണുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒരാള്‍ ഡാന്‍സ് തകര്‍ത്ത് കളിക്കുന്നതിനിടെ പെട്ടന്ന് സ്റ്റാച്യൂ ആയി ഭിത്തീല് പഞ്ഞിയായി. എല്ലാവരും അന്ന് ശരിക്കും സ്റ്റാച്യൂവായി നിന്നുവെന്നും മോഹന്‍ലാലിനെ കണ്ട സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. സിനിമ രംഗത്തും ഹൃദയത്തിലും എത്തിയതിനെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. വിനീതിന്റെ തന്നെ മലയാളി എന്ന ആല്‍ബത്തിലൂടെയായിരുന്നു കലേഷിന്റെ തുടക്കം. റോമ യും പൃഥ്വിരാജും എത്തിയ 'മിന്നലഴകെ' എന്ന പാട്ടില്‍ കലേഷും ഉണ്ടായിരുന്നു. റോമയുടെ കൂടെ ചെറിയൊരു റോള്‍ ചെയ്തുവെന്നും താരം പറയുന്നു. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഈ ആല്‍ബം ചെയ്തത്. കുഞ്ഞനന്തന്റെ കട എന്ന സലീം അഹമ്മദ് സംവിധാനത്തിലെത്തിയ മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. അന്ന് പ്രശംസകള്‍ വന്നിരുന്നെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു. ശേഷം തനി ഒരുവന്‍ എന്ന തമിഴ് ചിത്രം ചെയ്തു. ഈ സിനിമ കണ്ടശേഷം വിനീതേട്ടന്‍ നല്ലതായിരുന്നുവെന്ന് അഭിപ്രായം പറഞ്ഞിരുന്നു. പിന്നീടാണ് എനിക്ക് വിനീതേട്ടന്‍ നമ്പര്‍ തരുത്. മൂന്നര കൊല്ലം കഴിഞ്ഞാണ് ഹൃദയത്തിലെ സെല്‍വ നീ ചെയ്യുമോ എന്ന് ചോദിച്ചത്. അതുകൊണ്ട് ഓഡീഷന്‍ കടമ്പ ഇല്ലായിരുന്നു. അവസാനം ആഗ്രഹിച്ചിരുന്ന കോള്‍ വന്നു. എന്ത് കഥാപാത്രമാണെന്ന് പിന്നീടാണ് പറയുന്നതെന്നും കലേഷ് അഭിമുഖത്തില്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....