താര രാജാവിന്റെ മകന്‍ എന്ന ലേബലില്‍ സിനിമയിലേക്ക് വന്ന പ്രണവ് മോഹന്‍ലാല്‍ ഇന്ന് സ്വന്തം പേരിലറിയപ്പെടുന്ന നടനായി വളര്‍ന്നിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ റൊമാന്റിക് ഹിറ്റ് മൂവി ഹൃദയം മാറിയിരിക്കുകയാണ്. സിനിമ കണ്ടവര്‍ക്കെല്ലാം പ്രണവിന്റെ അഭിനയത്തെ കുറിച്ചും നടനെന്ന നിലയില്‍ വന്ന വളര്‍ച്ചയെ പറ്റിയുമാണ് സംസാരിക്കാനുള്ളത്. പ്രമുഖരടക്കം പല നടിമാരും പ്രണവിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി കൃതികയാണ് പ്രണവ് മോഹന്‍ലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് പറയുന്നത്. പ്രണവിന്റെ അരങ്ങേറ്റം സിനിമയായ ആദിയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് നടി കൃതിക ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ നടി സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു കൃതിക. ചില നടന്മാരെ കുറിച്ചുള്ള കൃതികയുടെ അഭിപ്രായത്തെ കുറിച്ച് സ്വാസിക ചോദിച്ചിരുന്നു. ആദ്യം പ്രണവ് മോഹന്‍ലാലിനെ കുറിച്ചാണ് ചോദ്യം വന്നത്. എന്തെങ്കിലും അറിഞ്ഞിട്ടാണോ ഇങ്ങനെ ചോദിക്കുന്നതെന്ന് പറഞ്ഞോണ്ടാണ് കൃതിക സംസാരിച്ച് തുടങ്ങിയത്. ആദി ഫിലിമില്‍ വെച്ചാണ് പ്രണവ് ചേട്ടനെ ആദ്യമായി കാണുന്നത്. ആ സമയത്ത് എനിക്ക് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് അപ്പന്റിക്സ് ഓപ്പറേഷന്‍ കഴിഞ്ഞ് ബോധമില്ലാതെ കിടക്കുകയാണ്. അങ്ങനെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. അന്നേരം എന്റെ ചേച്ചി വന്നിട്ട് പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്. നോക്ക് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചാടി അങ്ങ് എണീറ്റു. അത്രയും വലിയ ക്രഷ് ആയിരുന്നു പ്രണവ് ചേട്ടന്റെ അടുത്ത്. ഇക്കാര്യം പുള്ളിയുടെ അടുത്ത് പറഞ്ഞിട്ടില്ലെന്നും നടി സൂചിപ്പിച്ചു. അതേ സമയം നടന്‍ പൃഥ്വിരാജിനോടും സമാനമായ ഇഷ്ടം ഉണ്ടായിരുന്നു. അനന്ദഭദ്രം എന്ന സിനിമയിലെ പിണക്കമാണോ എന്ന് തുടങ്ങുന്ന ഗാനരംഗം കാണുമ്പോള്‍ അതിലെ നായിക താനാണെന്ന് കരുതാറുണ്ടായിരുന്നു. ആ പാട്ടിന് മുന്നിലിരുന്ന് താനും അങ്ങനെ അഭിനയിക്കും. അന്ന് സ്‌കൂളില്‍ പഠിക്കുന്ന പ്രായം ആയിരുന്നെങ്കിലും തന്നെ കുറിച്ചാണ് പാടുന്നതെന്ന് ഒക്കെ കരുതിയിരുന്നതായിട്ടാണ് കൃതിക പറയുന്നത്. ആ പാട്ട് വെച്ച് തന്നാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് നടി കാണിച്ച് കൊടുക്കുകയും ചെയ്തു. പിന്നെ ഷാരുഖ് ഖാനെ കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം കരഞ്ഞാല്‍ താനും കൂടെ കരയും. അങ്ങനൊരു ഇഷ്ടമാണെന്നാണ് കൃതിക പറയുന്നത്. ഷാരുഖിന്റെ പല സിനിമകളും കണ്ട് താന്‍ കരയുമായിരുന്നു. നടന്‍ സിദ്ധിഖുമായി പാട്ടിലൂടെയുള്ള ബന്ധമാണ്. വില്ലാളി വീരന്‍ എന്ന സിനിമയിലൂടെയാണ് ആദ്യം കാണുന്നതെങ്കിലും ആദി സിനിമയില്‍ അഭിനയിക്കുമ്പോഴാണ് കൂടുതല്‍ അടുപ്പമാവുന്നത്. പരസ്പരം പാട്ടുകള്‍ അയച്ച് കൊടുത്ത് കൊണ്ടാണ് ആ സൗഹൃദം ശക്തമാവുന്നത്. പാട്ട് പഠിച്ചിട്ടില്ലെങ്കിലും മനോഹരമായി പാടുന്ന ആളാണ് സിദ്ധിഖ് എന്നാണ് കൃതികയുടെ അഭിപ്രായം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....