News Beyond Headlines

29 Friday
November

എട്ട് ഭാര്യമാരുള്ള യുവാവ്; ലോകത്തെ ഏറ്റവും മികച്ച ഭര്‍ത്താവെന്നാണ് വിശേഷിപ്പിച്ച് ഭാര്യമാര്‍

രണ്ട് ഭാര്യമാരെപ്പോലും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ് എന്നിരിക്കേ, അദ്ദേഹം എട്ടു പേരോടൊപ്പം എങ്ങനെയാണ് സന്തോഷത്തില്‍ കഴിയുന്നതെന്ന് ആളുകള്‍ ചോദിക്കുന്നു. തായ്ലന്‍ഡിലെ പരമ്പരാഗത ടാറ്റൂ ആര്‍ട്ടായ 'യന്ത്ര'യില്‍ പ്രഗത്ഭനാണ് സോറോട്ട്. ചാനലിലെ പരിപാടിയില്‍, സോറോട്ട് തന്റെ ഓരോ ഭാര്യമാരെയും പരിചയപ്പെടുത്തുകയും എങ്ങനെയാണ് ഓരോരുത്തരെയും കണ്ടുമുട്ടിയത് എന്ന് പറയുകയും ചെയ്തു. ആ എട്ട് ഭാര്യമാരും തങ്ങളുടെ ഭര്‍ത്താവിനെ ലോകത്തെ ഏറ്റവും മികച്ച ഭര്‍ത്താവെന്നാണ് വിശേഷിപ്പിച്ചത്. യൂട്യൂബില്‍ മാത്രം ഇതുവരെ 3 ദശലക്ഷത്തിലധികം ആളുകളാണ് ഷോ കണ്ടത്. ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ വച്ചാണ് ആദ്യ ഭാര്യയായ നോങ് സ്‌പ്രൈറ്റിനെ സോറോട്ട് കണ്ടുമുട്ടിയത്. രണ്ടാമത്തെ ഭാര്യ, നോങ് എലിനെ മാര്‍ക്കറ്റില്‍ വച്ചാണ് കണ്ടുമുട്ടിയത്. മൂന്നാമത്തെ ഭാര്യ നോങ് നാന്‍ ആശുപത്രിയില്‍. നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഭാര്യമാരെ സോറോട്ട് യഥാക്രമം സോഷ്യല്‍ മീഡിയ, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക് എന്നിവയിലൂടെ പരിചയപ്പെട്ടു. ഏഴാമത്തെ ഭാര്യ, നോങ് ഫിലിമിനെ ഒരു ആരാധനാലയത്തില്‍ വച്ചാണ് കണ്ടുമുട്ടിയത്. എട്ടാമത്തെയും അവസാനത്തെയും ഭാര്യ നോങ് മയിയെ പട്ടായയില്‍ തന്റെ നാല് ഭാര്യമാരോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് കണ്ടുമുട്ടിയത്. തങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കരുതലും പരിഗണനയും ഉള്ള മനുഷ്യന്‍ അദ്ദേഹമാണെന്ന് എട്ട് സ്ത്രീകളും പറയുന്നു. തങ്ങളോട് അദ്ദേഹം വളരെ നന്നായിട്ടാണ് പെരുമാറുന്നതെന്നും, തങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും വഴക്കുണ്ടായിട്ടില്ലെന്നും ഭാര്യമാര്‍ പറയുന്നു. സോറോട്ടിന്റെ രണ്ട് ഭാര്യമാര്‍ നിലവില്‍ ഗര്‍ഭിണിയാണ്. ആദ്യ ഭാര്യ നോങ് സ്‌പ്രൈറ്റില്‍ അദ്ദേഹത്തിന് ഇതിനകം ഒരു മകനുണ്ട്. നാല് കിടപ്പുമുറികളുള്ള ആ വീട്ടില്‍ ഒരു മുറിയില്‍ രണ്ട് സ്ത്രീകള്‍ വീതമാണ് കഴിയുന്നത്. ഭര്‍ത്താവിനൊപ്പം കിടക്ക പങ്കിടാന്‍ ഊഴമനുസരിച്ച് അവര്‍ കാത്തിരിക്കുന്നു. ഇതില്‍ ആര്‍ക്കും ഒരു പരാതിയുമില്ലതാനും. സോറോട്ട് വിവാഹിതനാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഏഴ് സ്ത്രീകളും കല്യാണത്തിന് സമ്മതിച്ചത്. കാരണം അവരെല്ലാം അദ്ദേഹത്തെ ഭ്രാന്തമായി പ്രണയിക്കുന്നു. അദ്ദേഹം അത്രകണ്ട് നല്ലൊരു വ്യക്തിയാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ അവരുടെ കുടുംബങ്ങളില്‍ ഇതേ കുറിച്ച് പറഞ്ഞപ്പോള്‍ പല സ്ത്രീകള്‍ക്കും കടുത്ത എതിര്‍പ്പിനെ നേരിടേണ്ടി വന്നു. എന്നിട്ടും പക്ഷേ അവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ചില്ല, ഒടുവില്‍, അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ആ ബന്ധത്തിനെ അംഗീകരിക്കേണ്ടി വന്നു. തന്നോട് എപ്പോഴും സത്യസന്ധത പുലര്‍ത്താന്‍ ഭാര്യമാരോട് പറഞ്ഞതായി സോറോട്ട് അഭിമുഖത്തിനിടെ വെളിപ്പെടുത്തി. വേറെ ആളെ കിട്ടിയാല്‍ നേരെ തന്റെ അടുത്ത് വന്ന് പറയാനുള്ള സ്വാതന്ത്ര്യം താന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പിരിയാന്‍ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പുണ്ടോ എന്ന് അദ്ദേഹം ചോദിക്കും, അവര്‍ 'അതെ' എന്ന് പറഞ്ഞാല്‍, അവര്‍ക്ക് അവരുടെ വഴിക്ക് പോകാം, അത് ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും. സ്വന്തമായി യൂട്യൂബ് അക്കൗണ്ടുകള്‍ ഉള്ള ആളാണ് സോറോട്ട്. ഇത്ര വലിയ ഒരു കുടുംബത്തെ പോറ്റുന്ന താന്‍ സമ്പന്നനാണെന്നാണ് ആളുകള്‍ കരുതുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കുടുംബത്തിലെ ഓരോ അംഗത്തിനും അവരവരുടെതായ കടമയുണ്ട്. സ്ത്രീകള്‍ വീട്ടിലെ ജോലികള്‍ പങ്കിട്ട് ചെയ്യുന്നതിന് പുറമേ, തങ്ങളെ കൊണ്ടാകും വിധം ജോലി ചെയ്ത് വരുമാനവും നേടുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....