News Beyond Headlines

28 Thursday
November

നമിത വീണ്ടും വിവാഹിതയാകുന്നു… വാര്‍ത്തകളോട് പ്രതികരിച്ച് ഭര്‍ത്താവ്

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ഒരിടയ്ക്ക് നമിത. തന്റെ ബോള്‍ഡ് രംഗങ്ങളിലൂടെയായിരുന്നു നമിത ആരാധകരുടെ ശ്രദ്ധ നേടിയത്. ഗോസിപ്പുകള്‍ ഒരുകാലത്ത് നമിതയെ വേട്ടയാടിയിരുന്നു. ഇതിലൊന്നായിരുന്ന നമിത മുതിര്‍ന്ന നടന്‍ ശരത് ബാബവുമായി പ്രണയത്തിലാണെന്നുള്ളത്. തമിഴ് സിനിമയിലെ മുതിര്‍ന്ന നടന്മാരില്‍ ഒരാളായ ശരത് ബാബുവിന് നമിതയേക്കാള്‍ പ്രായം കൂടുതലായിരുന്നു. നമിതയും ശരത് ബാബുവും പ്രണയത്തിലാണെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമായിരുന്നു. പിന്നീട് തന്റെ കാമുകനായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ശേഷവും നമിതയെ ഗോസിപ്പുകള്‍ വേട്ടയാടുകയായിരുന്നു. ഇപ്പോഴിതാ ആ ഗോസിപ്പുകളെക്കുറിച്ച് നമിതയുടെ ഭര്‍ത്താവ് തന്നെ പ്രതികരിച്ചിരിക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ''വിവാഹ ശേഷം നമിത എനിക്കൊപ്പമാണ് ജീവിക്കുന്നത്. ഇതൊന്നും അവള്‍ കാര്യമാക്കുന്നില്ല. എന്തുകൊണ്ടാണ് അങ്ങനൊരു ഗോസിപ്പ് ഉണ്ടായതെന്ന് ഞങ്ങള്‍ക്കറിയില്ല. ശരത് ബാബു ആരാണെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളതൊന്നും കാര്യമാക്കിയെടുത്തിട്ടില്ല. ഈ ഗോസിപ്പുകള്‍ അദ്ദേഹത്തേയും ബാധിക്കുന്നുണ്ടാകും. അദ്ദേഹം മുതിര്‍ന്ന വ്യക്തിയാണ്. മുതിര്‍ന്ന നടനാണ്. അദ്ദേഹത്തിന് ഒരു ബന്ധമുണ്ടെന്ന് ഗോസിപ്പുണ്ടാക്കുന്നത് തെറ്റാണ്. ഇത് വ്യക്തി ജീവിതങ്ങളെ ബാധിക്കുന്ന കാര്യമാണ്'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേരത്തെ നമിതയും ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരുന്നു. ''ശരത് ബാബു ആരാണെന്ന് പോലും എനിക്കറിയില്ല. എങ്ങനെയാണ് മാധ്യമങ്ങളില്‍ ഇങ്ങനൊരു ഗോസിപ്പ് ഉടലെടുത്തത് എന്നെനിക്ക് അറിയില്ല. എന്നേക്കാള്‍ ഇരട്ടിപ്രായമുള്ളൊരു വ്യക്തിയെ ഞാന്‍ വിവാഹം കഴിക്കുമെന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്'' എന്നായിരുന്നു അന്ന് നമിത പറഞ്ഞത്. ഗോസിപ്പുകള്‍ പലപ്പോഴും താരങ്ങള്‍ക്ക് ഇതുപോലെ തലവേദനകള്‍ സൃഷ്ടിക്കാറുണ്ട്. തമിഴിലും മലയാളത്തിലുമായി ഇറങ്ങുന്ന ബൗ ബൗ ആണ് നമിതയുടെ പുതിയ സിനിമ. രാഷ്ട്രീയ പ്രവര്‍ത്തകയുമാണ് നമിത. എങ്കള്‍ അണ്ണ എന്ന ചിത്രത്തിലൂടെയാണ് നമിത തമിഴിലെത്തുന്നത്. നേരത്തെ തെലുങ്കില്‍ അരങ്ങേറിയിരുന്നു. പിന്നീട് ചാണക്യ, മഹാ നടികന്‍, ബില്ല, പാണ്ടി, നാന്‍ അവനില്ലൈ, അഴകിയ തമിഴ് മകന്‍, പാണ്ടി, പെരുമാള്‍, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് മലയാളത്തിലെത്തുന്നത്. പുലിമുരുകനിലും അഭിനയിച്ചിട്ടുണ്ട്. പുലിമുരുകനിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോള്‍ഡ് രംഗങ്ങളിലൂടെയാണ് നമിത ശ്രദ്ധ നേടുന്നത്. ഇതിന്റെ പേരില്‍ പലപ്പോഴും നമിതയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും സിനിമയ്ക്ക് അകത്തു നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നു പോലും നമിതയ്ക്ക് ഇത്തരത്തില്‍ അധിക്ഷേപങ്ങളും വിമര്‍ശങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് അഭിനത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു നമിത. ടെലിവിഷനിലും സജീവമായിരുന്നു നമിത. മാനാഡ മൈലാഡയിലെ വിധി കര്‍ത്താവായി നമിത കയ്യടി നേടിയിരുന്നു. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് നമിത. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ബൗ ബൗവിന്റെ ചിത്രീകരണം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നമിത കിണറ്റില്‍ വീണു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് ചിത്രീകരണം മാത്രമായിരുന്നുവെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നമിത. മാനാഡ മയിലാഡയിലെ വിധി കര്‍ത്താവായിരുന്നു നമിത. ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....