നെറ്റ്ഫ്ളിക്സ് ആന്തോളജിയായ 'ലസ്റ്റ് സ്റ്റോറീസി'ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. 2021 നവംമ്പര്‍ മുതല്‍ നിര്‍മ്മാതാക്കള്‍ ആന്തോളജിയുടെ രണ്ടാം സീസണിന് വേണ്ടിയുള്ള ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്. ആര്‍. ബാല്‍ക്കി, ശ്രീറാം രാഘവന്‍, അമിത് ഷര്‍മ്മ എന്നിവരാണ് നിലവില്‍ ആന്തോളജിയുടെ ഭാഗമായ സംവിധായകര്‍ എന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലാം സംവിധായകനുള്ള അന്വേഷണത്തിലാണ് നിര്‍മ്മാതാക്കളെന്നും റിപ്പോര്‍ട്ടുണ്ട്. അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായതിന് ശേഷമാണ് ഇതേക്കുറിച്ച് തീരുമാനമുണ്ടാകൂ. നടി കൊങ്കണ സെന്‍ ഷര്‍മ്മ ആന്തോളജിയുടെ ഭാഗമാകുമെന്ന് സൂചനയുണ്ട്. 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് നിലവില്‍ തീരുമാനമായത്. 2018ലാണ് ലസ്റ്റ് സ്റ്റോറീസിന്റെ ആദ്യ സീസണ്‍ റിലീസ് ചെയ്തത്. സ്ത്രീ ലൈംഗികതയേയും ആസക്തികളെയും കുറിച്ച് സംസാരിക്കുന്ന ചിത്രം നാല് ഭാഗങ്ങളുള്ള ആന്തോളജിയായാണ് പുറത്തിറങ്ങിയത്. കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാധിക ആപ്തേ, മനിഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്നേക്കര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....