അര്‍ജ്ജുന്‍ കപൂറുമായുള്ള മലൈക അറോറയുടെ പ്രണയ ബന്ധം ഇപ്പോള്‍ ബോളിവുഡിന് പുറത്തും ചൂടുള്ള വാര്‍ത്തയാണ്. ഇരുവരും ബ്രേക്കപ്പ് ആകുകയാണെന്ന ഗോസിപ്പുകളെ കാറ്റില്‍ പറത്തി ആ ബന്ധത്തിന് ശക്തി പകരുകയായിരുന്നു അര്‍ജ്ജുന്‍ കപൂര്‍. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയെ കുറിച്ച് മലൈക അറോറ മനസ്സ് തുറക്കുകയുണ്ടായി. 2016 ല്‍ ആണ് മലൈക അറോറയും അര്‍ബാസ് ഖാനും തമ്മില്‍ വേര്‍പിരിഞ്ഞത്. വിവാഹ മോചന സമയത്ത് തന്നെ ഏറ്റവും അധികം സമ്മര്‍ദ്ദത്തിലാക്കിയത് സമൂഹത്തിലുള്ള തന്റെ ഇമേജിനെ കുറിച്ചും മകന്റെ ഭാവിയെ കുറിച്ചും ഉള്ള ചിന്തയായിരുന്നു എന്ന് മലൈക പറയുന്നു. വ്യക്തിപരമായി ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നു. കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും ഒരുപാട് ബുദ്ധിമുട്ടി. വേര്‍പിരിയല്‍ ഞങ്ങളുടെ കുഞ്ഞ് എങ്ങിനെ നേരിടും എന്നതായിരുന്നു ഏറ്റവും വലിയ വിഷമം. സമൂഹം എങ്ങിനെ നേരിടും, ഞാന്‍ ഈ അവസ്ഥയെ മറി കടക്കും, വീണ്ടും എനിക്ക് ജോലിയില്‍ സജീവമാകാന്‍ സാധിയ്ക്കുമോ തുടങ്ങിയ ചിന്തകളെല്ലാം എന്റെ തലയിലൂടെ കടന്ന് പോയി. വിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. എന്റെ വിവാഹ മോചനം എനിക്ക് ചുറ്റുമുള്ളവരെയും ബാധിയ്ക്കും എന്നതും വലിയ വെല്ലുവിളിയായിരുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞ് തുടങ്ങിയ ഇടത്ത് നിന്ന് എന്റേത്, നിന്റേത് എന്ന നിലയിലാണ് ഞങ്ങള്‍ ചെന്നു നിന്നത്. വേര്‍പിരിയുക എന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനമാണ് വിവാഹ മോചനം എന്ന് മൈലക പറഞ്ഞു. വേര്‍പിരിയുക എന്നാല്‍ എല്ലാവര്‍ക്കും വേദനയുള്ള കാര്യം തന്നെയാണ്.ധ്യാനത്തിലൂടെയും യോഗയിലൂടെയുമാണ് ഞാന്‍ എന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് എന്നും മലൈക അറോറ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....