ഗ്ലോബല്‍ താരങ്ങളായ നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും വാടകഗര്‍ഭ ധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചതിന് പിന്നാലെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാണ് നടക്കുന്നത്. പ്രിയങ്കക്കും നിക്കിനും ആശംസകളുമായി നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്. അതേസമയം താരങ്ങളെ വിമര്‍ശിക്കുന്നവരുമുണ്ട്. സ്വാര്‍ത്ഥ താല്‍പര്യങ്ങളാല്‍ അമ്മയാവാന്‍ മടിക്കുന്ന സ്ത്രീ എന്നാണ് യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ പ്രിയങ്ക ചോപ്രയെ അധിക്ഷേപിക്കുന്നത്. എന്നാല്‍ പ്രിയങ്ക ചോപ്ര മാത്രമല്ല ജീവിതത്തില്‍ തെരഞ്ഞെടുപ്പുകള്‍ക്ക് സ്വാതന്ത്ര്യമുള്ള പല സെലിബ്രറ്റികളും അല്ലാത്തവരും ഇന്ന് ഒരു കുഞ്ഞിനായി വാടക ഗര്‍ഭധാരണത്തെ ആശ്രയിക്കുന്നുണ്ട്. മെഡിക്കല്‍ രംഗത്തെ സംബന്ധിച്ച് വാടക ഗര്‍ഭ ധാരണത്തെ ദമ്പതികള്‍ ആശ്രയിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ആരോഗ്യ കാരണങ്ങള്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ ഗര്‍ഭം ധരിക്കുന്നത് ഒരു ജീവന് ആപത്ത് വരുന്ന ഘട്ടമാണെങ്കില്‍ അവര്‍ക്ക് വാടക ഗര്‍ഭ പാത്രത്തെ ആശ്രയിക്കാം. വന്ധ്യത, ഗര്‍ഭം അലസിപ്പോവല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവരും വാടക ഗര്‍ഭ പാത്രത്തെ ആശ്രയിക്കുന്നു. മറ്റ് കാരണങ്ങള്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും ഒരു കുഞ്ഞ് വേണമെന്ന സ്വപ്നമുണ്ടെങ്കില്‍ വാടക ഗര്‍ഭ പാത്രത്തെ ആശ്രയിക്കാം. ബോളിവുഡില്‍ കരണ്‍ ജോഹര്‍, തുഷാര്‍ കപൂര്‍ എന്നിവര്‍ ഇത്തരത്തില്‍ കുഞ്ഞിനെ സ്വീകരിച്ച് സിംഗിള്‍ പാരന്റ്സ് ആണ്. വിവാഹത്തിന് ശേഷം ഗര്‍ഭ ധാരണത്തിന് താല്‍പര്യമില്ലാത്ത സ്ത്രീകള്‍ക്കും ഈ മാര്‍ഗം സ്വീകരിക്കാം. കരിയറിലെ തിരക്കുകള്‍, ഗര്‍ഭാനന്തരമുള്ള മാനസിക ബുദ്ധിമുട്ടുകളെ ഭയക്കുന്നവര്‍, പ്രസവം ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ തുടങ്ങിയ കാരണങ്ങളുള്ളവരും വാടക ഗര്‍ഭ ധാരണത്തെ ആശ്രയിക്കുന്നു. എന്നാല്‍ അത്ര എളുപ്പമല്ല വാടക ഗര്‍ഭ ധാരണമെന്നത്. വന്‍ തുക വാടക ഗര്‍ഭ ധാരണത്തിന് ചെലാവാകും. നിയമപരമായ നടപടി ക്രമങ്ങളും ഏറെയാണ്. തങ്ങളുടെ കുഞ്ഞിനെ പ്രസവിക്കാന്‍ തയ്യാറായ ഒരു സ്ത്രീയെ കണ്ടെത്തേണ്ടതുണ്ട്. ഇതിന് നിരവധി ഏജന്‍സികള്‍ തന്നെയുണ്ട്. സ്ത്രീയെ കണ്ടെത്തിയാല്‍ ഇവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കണം. വാടകയ്ക്ക് ഭീമന്‍ തുകയാണ് ഇവര്‍ പൊതുവെ ഈടാക്കുന്നത്. ഭാവിയില്‍ കുഞ്ഞിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാവാതിരിക്കാന്‍ നിയമപരമായ നടപടി ക്രമങ്ങളും പൂര്‍ത്തീകരിക്കണം. പ്രിയങ്ക ചോപ്രയെ പോലെ നിരവധി താരങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കുന്നുണ്ട്. നടന്‍ ഷാരൂഖ് ഖാന്റെ ഇളയ മകനും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ജനിച്ചത്. അമേരിക്കന്‍ താരമായ കിം കര്‍ദാഷെയ്ന്‍ ഇത്തരത്തില്‍ രണ്ട് കുഞ്ഞുങ്ങളെ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് സ്വീകരിച്ചത്. ഇവര്‍ക്ക് ഇതിനു മുമ്പുണ്ടായ രണ്ട് കുഞ്ഞുങ്ങളെയും കര്‍ദാഷെയ്ന്‍ തന്നെയാണ് പ്രസവിച്ചത്. എന്നാല്‍ ഈ രണ്ട് പ്രസവങ്ങളിലും ഇവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മറുപിള്ള ഗര്‍ഭാശയ ഭിത്തിയില്‍ വളരെ ആഴത്തില്‍ പറ്റിപ്പിടിച്ച് പോവുന്ന പ്ലാസന്റ അക്രേറ്റയാല്‍ എന്ന ശാരീരികാവസ്ഥ മൂലം ഇവരുടെ ആദ്യ രണ്ട് പ്രസവങ്ങളും സങ്കീര്‍ണമാക്കി. ഈ പ്രശ്നം കുഞ്ഞോ അമ്മയോ പ്രസവവേളയില്‍ മരണപ്പെടുന്ന അവസ്ഥയിലേക്കും നയിച്ചേക്കും. ഈ സാഹചര്യത്തിലാണ് കിം തന്റെ അടുത്ത രണ്ട് കുഞ്ഞുങ്ങളെയും വാടക ഗര്‍ഭപാത്രത്തിലൂടെ സ്വീകരിച്ചത്. 2019 ലെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പ്രകാരം ഹോളിവുഡ് താരങ്ങള്‍ കുഞ്ഞുങ്ങള്‍ക്കായി വാടക ഗര്‍ഭ പാത്രത്തെ ആശ്രയിക്കുന്നത് വര്‍ധിക്കുന്നുണ്ട്. ദത്തെടുത്താലെന്തായെന്ന് ചിലര്‍ വാടകഗര്‍ഭ ധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കുന്നവര്‍ പ്രത്യേകിച്ചും താരങ്ങള്‍ക്കെതിരെ നിരവധി ചോദ്യങ്ങളാണ് പലപ്പോഴും ഉയരാറ്. കുഞ്ഞിനെ പ്രസവിക്കാന്‍ താല്‍പര്യമില്ലാത്തവരും വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലാത്തവരും എന്തിനാണ് സ്വന്തം ചോരയില്‍ ഒരു കുഞ്ഞ് വേണമെന്ന് വാശിപിടിക്കുന്നതെന്നും അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുത്താലെന്താണുമെന്നാണ് ഇവരുയര്‍ത്തുന്ന ചോദ്യം. ഉദാഹരണത്തിന് ബോളിവുഡ് ഫിലിം മേക്കര്‍ കരണ്‍ ജോഹര്‍ ഒരു സ്ത്രീയുടെ വാടഗര്‍ഭപാത്രത്തെ ആശ്രയിച്ച് ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായപ്പോള്‍ ഈ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വന്തം കാര്യം നോക്കൂയെന്ന മറുപടി നല്‍കി കരണ്‍ ഈ വിവാദങ്ങളെ അവഗണിച്ചു. ഒരു അച്ഛനോ അമ്മയോ ആയി മാനസികമായി പരുവപ്പെടാന്‍ പലപ്പോഴും ദത്തെടുക്കലിലൂടെ കഴിയില്ലെന്നാണ് വാടകഗര്‍ഭ പാത്രത്തെ ആശ്രയിക്കുന്നവര്‍ പറയുന്നത്. ഇതാണ് സ്വന്തം കുഞ്ഞ് വേണമെന്ന് ഇവരാഗ്രഹിക്കാന്‍ കാരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....