ഇന്ന് രാവിലെ ഗ്ലോസ്റ്ററിന് സമീപം ചെല്‍റ്റന്‍ഹാമിലെ റൗണ്ട് എബൗട്ടിലുണ്ടായ കാറപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം കുന്നയ്ക്കാല്‍ സ്വദേശി ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മ്മല്‍ എന്നിവരാണ് ദുരന്തത്തില്‍ അകപ്പെട്ടത്. അപകട സ്ഥലത്ത് തന്നെ ബിന്‍സ് രാജന്‍ മരണമടഞ്ഞു എന്നാണ് അറിയുന്നത്. ഭാര്യ അനഖയും കുട്ടിയും ഓക്‌സ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കൂടെയുണ്ടായിരുന്ന അര്‍ച്ചയെ ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അര്‍ച്ച കൊല്ലം സ്വദേശിയാണ്. ഭര്‍ത്താവ് നിര്‍മ്മല്‍ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് ബിന്‍സ് രാജന്‍ ഭാര്യ അനഖയും രെു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. ലൂട്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനായി അനഖ കുടുംബമൊന്നിച്ച് എത്തിയത്. ലൂട്ടണില്‍ നിന്നും രാവിലെ ഗ്ലോസ്റ്റര്‍ കാണുവാനായി പുറപ്പെട്ടതായിരുന്നു രണ്ട് കുടുംബാംഗങ്ങള്‍. തിരികെ ഓക്‌സ്‌ഫോര്‍ഡില്‍ ബിന്‍സിന്റെ സുഹൃത്തിന്റെ അടുത്ത് എത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. രണ്ടു പേരുടേയും മരണത്തില്‍ യുക്മ നേതൃത്വം അതിയായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരുന്നതായി യുക്മ ഭാരവാഹികള്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....