കൊല്ലം കിഴക്കേ കല്ലടയില്‍ പ്രതിയെ പിടിക്കാനെത്തിയ പൊലീസും വീട്ടുകാരും തമ്മില്‍ കയ്യാങ്കളി. ബാറില്‍ ബഹളമുണ്ടാക്കിയെന്ന പരാതിയില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസിനെ വീട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്റെ ആരോപണം. അതേസമയം സംഘര്‍ഷമുണ്ടാക്കിയതും മര്‍ദ്ദിച്ചതും പൊലീസാണെന്ന് വീട്ടുകാരും ആരോപിച്ചു. പ്രതിയെയും സഹോദരനെയും പൊലീസ് റിമാന്‍ഡ് ചെയ്തു. ബാറില്‍ ബഹളമുണ്ടാക്കിയ പ്രതി ആകാശ് മോഹന്റെ അറസ്റ്റ് തടഞ്ഞ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയാണുണ്ടായതെന്ന് പൊലീസ് ആരോപിച്ചു. ഇന്നലെ ഉച്ചയോടുകൂടിയാണ് പൊലീസ് സംഭവം നടന്ന വീട്ടിലെത്തിയത്. ആകാശിനൊപ്പം സഹോദരന്‍ അനന്തുമോഹനെയും കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസ് ശ്രമം. അനന്തുവിന്റെ ബൈക്കിലായിരുന്നു പ്രതി സഞ്ചരിച്ചത്. സഹോദരനെ കൂടി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസും വീട്ടുകാരും സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ആകാശിനെയും അനന്തുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇവരുടെ പിതാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....