മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ വിടചൊല്ലിയിട്ട് 33 വര്‍ഷം പിന്നിടുമ്പോള്‍ സഹായിയായി ഒപ്പമുണ്ടായിരുന്ന രാജന്റെ മനസ്സില്‍ നിറയുന്നത് മറക്കാനാകാത്ത ഓര്‍മകള്‍. പ്രേംനസീര്‍ 1989 ജനുവരി 16നാണ് കാലയവനികക്കുള്ളില്‍ മറഞ്ഞത്. സിനിമ യാത്രകളിലും അല്ലാതെയും പ്രേംനസീറിനൊപ്പം കഴിഞ്ഞ കാലത്തെ അടുപ്പവും അനുഭവങ്ങളുമാണ് കറ്റാനം ഇലിപ്പക്കുളം ജലാലിയ മന്‍സിലില്‍ രാജന് (സൈനുലാബ്ദീന്‍ -63) പങ്കുവെക്കാനുള്ളത്. 10 വര്‍ഷമാണ് നസീറിനൊപ്പം രാജന്‍ സഞ്ചരിച്ചത്. നടന്‍ ജയന്റെ സഹായിയായിരുന്ന രാജന്‍ അദ്ദേഹത്തിന്റെ മരണശേഷമാണ് നസീറിനൊപ്പം കൂടിയത്. ചൂനാട് യു.പി സ്‌കൂളിലെ പഠനകാലയളവില്‍ സിനിമക്കമ്പം കയറിയതാണ് ജീവിതത്തിലെ വഴിത്തിരിവായത്. സിനിമലോകം തലക്കുപിടിച്ചപ്പോള്‍ ഉദയ സ്റ്റുഡിയോയും സിനിമകളും നിറഞ്ഞുനിന്ന ആലപ്പുഴക്ക് വണ്ടികയറി. 12 ആയിരുന്നു പ്രായം. വീട്ടുകാര്‍ അറിയാതെയുള്ള അന്നത്തെ ഒളിച്ചോട്ടം ഇന്നും മനസ്സിലെ മായാത്ത അനുഭവം. ഉദയ സ്റ്റുഡിയോയുടെ വാതിലില്‍ ഏറെനേരം കാത്തുനിന്നെങ്കിലും കയറാന്‍ അനുവദിച്ചില്ല. സെക്യൂരിറ്റിക്കാരന്റ ശ്രദ്ധ മാറിയപ്പോള്‍ അകത്തേക്ക് ഓടിക്കയറിയ രാജന്‍ കുഞ്ചാക്കോയുടെ മുന്നിലാണ് ചെന്നുപെട്ടത്. അതിക്രമിച്ച് കയറിയ ബാലനെ പൊലീസില്‍ പിടിപ്പിക്കുമെന്നായിരുന്നു കുഞ്ചാക്കോയുടെ ആദ്യ ഭീഷണി. തിരക്കഥാകൃത്തായിരുന്ന ശാരങ്കപാണി സഹായത്തിന് എത്തി. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയ കുഞ്ചാക്കോ സ്റ്റുഡിയോയിലെ സഹായിയാക്കുകയായിരുന്നു. 17 വയസ്സുവരെ ഇവിടെ തുടര്‍ന്നു. അതിനിടയിലാണ് വീട്ടുകാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നത്. സ്റ്റുഡിയോ ജീവിതത്തിനിടയില്‍ സൗഹൃദത്തിലായ നടന്‍ ജയന്റെ സഹായിയായി. ഇതിനിടെ നസീറുമായും സൗഹൃദം സ്ഥാപിച്ചിരുന്നു. ജയന്റെ മരണം സംഭവിക്കുന്ന 'കോളിളക്കം' സിനിമയുടെ സെറ്റില്‍ രാജനും ഒപ്പമുണ്ടായിരുന്നു. ജയന്റെ മരണത്തോടെ നിസ്സഹായനായ രാജനെ പിന്നീട് പ്രേംനസീര്‍ ഒപ്പം കൂട്ടുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ നസീറിന്റെ മനസ്സ് കീഴടക്കാന്‍ രാജനായി. മേക്കപ്പ് സാമഗ്രികള്‍ മുതല്‍ നിത്യവുമുള്ള മരുന്നുകള്‍ വരെ രാജനാണ് സൂക്ഷിച്ചിരുന്നത്. ഭരതന്റെ 'പാര്‍വതി' എന്ന ചിത്രം മുതല്‍ 'കടത്തനാടന്‍ അമ്പാടി' വരെ സിനിമ കാലയളവിലാണ് സഹായിയായി ഒപ്പംനിന്നത്. തിരക്ക് കുറഞ്ഞതോടെ പ്രേംനസീര്‍തന്നെ മുന്‍കൈയെടുത്ത് 1988ല്‍ രാജനെ പ്രവാസത്തിലേക്ക് വിട്ടു. മസ്‌കത്തിലുള്ള നസീറിന്റെ മരുമകന്‍ ഡോ. ഷറഫുദ്ദീന്റെ ആശുപത്രിയിലേക്കാണ് വിട്ടത്. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ പ്രേംനസീറും മരിച്ചു. ഡോ. ഷറഫുദ്ദീന്‍ നാട്ടിലേക്ക് പോയതിനാല്‍ രാജന് അവിടെത്തന്നെ തുടരേണ്ടിവന്നു. ഒരാഴ്ചക്കുശേഷം അദ്ദേഹം മടങ്ങി എത്തിയപ്പോഴാണ് രാജന് നാട്ടിലേക്ക് പോകാനായത്. വിമാനമിറങ്ങി നേരെപോയത് നസീറിന്റെ ഖബറിടത്തിലേക്കായിരുന്നു. കുടുംബവുമായി ഇന്നും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നു. മകള്‍ ലൈല ക്ഷേമാന്വേഷണങ്ങളുമായി വിളിക്കാറുണ്ടെന്നതും അവര്‍ എഴുതിയ നസീറിന്റെ ജീവിതകഥയില്‍ തന്നെ പരാമര്‍ശിച്ചതുമാണ് രാജനെ ഏറെ സന്തോഷിപ്പിക്കുന്നത്. മസ്‌കത്തില്‍നിന്ന് ദുബൈയിലേക്ക് പോയ രാജന്‍ 18 വര്‍ഷത്തോളം പ്രവാസജീവിതം നയിച്ചു. ഇപ്പോള്‍ നാട്ടിലുണ്ട്. നസീറുമായുള്ള വൈകാരികബന്ധം മനസ്സില്‍ സൂക്ഷിക്കുന്ന രാജന്‍ അഞ്ചുമാസം മുമ്പും ചിറയിന്‍കീഴിലെ അദ്ദേഹത്തിന്റെ ഖബറിടം സന്ദര്‍ശിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....