മിന്നല്‍ മുരളിയിലെ ടൊവിനോ തോമസിന്റെ പ്രകടനത്തിനെ പ്രകീര്‍ത്തിച്ച് സംവിധായകന്‍ ത്യാഗരാജന്‍ കുമരരാജ. സിനിമയിലെ ടൊവിനോയുടെ പ്രകടനം ഇഷ്ടമായെന്നും അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ എന്നും അദ്ദേഹം പറഞ്ഞു. വാട്ട്‌സാപ്പ് സന്ദേശത്തിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്. 'ആരണ്യകാണ്ഡം കണ്ടത് മുതല്‍ ത്യാഗരാജന്‍ കുമരരാജ സാറിന്റെയും ഗുരു സോമസുന്ദരം സാറിന്റെയും കടുത്ത ആരാധകനാണ്. അദ്ദേഹത്തില്‍ നിന്നും ഒരു അഭിനന്ദനം എന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്. മിന്നല്‍ മുരളിയ്ക്ക് ദിനംപ്രതി അഭിനന്ദനങ്ങള്‍ എത്തുമ്പോള്‍ അതിയായ സന്തോഷം', ത്യാഗരാജന്‍ കുമരരാജയുടെ വാട്ട്‌സാപ്പ് സന്ദേശം പങ്കുവെച്ചുകൊണ്ട് ടൊവിനോ പറഞ്ഞു. ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ 'മിന്നല്‍ മുരളി'ക്ക് ലഭിച്ചുകൊണ്ടിരുന്നത്. 24ന് ഉച്ചയ്ക്ക് 1.30നായിരുന്നു റിലീസ്. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ നാലരയോടെ എത്തിത്തുടങ്ങിയിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും ആകാംഷനിറഞ്ഞതും എന്നാല്‍ റിലീസിന് ശേഷം അതെ ആവേശം തന്നെ നിലനിര്‍ത്തുന്നതുമായ സിനിമ 'മിന്നല്‍ മുരളി' തന്നെയാണ് എന്ന നിരവധി പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....