എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജിയില്‍ മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഉടന്‍ ആരംഭിക്കുമെന്നു വാര്‍ത്ത വലിയ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമയിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറപ്രവത്തകര്‍. ഒമ്പത് മുതല്‍ 17 വയസ്സു വരെ പ്രായമുള്ള ആണ്‍കുട്ടികളെയും 40-70 വയസ്സ് പ്രായമുള്ള സ്ത്രീകളെയും 45-70 വയസ്സ് പ്രായമുള്ള പുരുഷന്മാരെയുമാണ് ആവശ്യം. താല്‍പ്പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും പെര്‍ഫോമന്‍സ് വീഡിയോയുമടക്കാം അപേക്ഷിക്കുവാനും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികള്‍ KIDS4LJPNEXT@GMAIL.COM എന്ന വിലാസത്തിലേക്കും മുതിര്‍ന്നവര്‍ ACTORS4LJPNEXT@GMAIL.COM എന്ന വിലാസത്തിലേക്കുമാണ് അപേക്ഷിക്കേണ്ടത്. നെറ്റിഫ്‌ളിക്സാണ് എംടിയുടെ പത്ത് കഥകളെ ആന്തോളജിയായി ഒരുക്കുന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള 10 ഭാഗങ്ങളായിട്ടാണ് നെറ്റ്ഫ്ലിക്സ് ആന്തോളജി എത്തുക. അവയില്‍ ഷെര്‍ലോക് ഉള്‍പ്പെടെ ഏഴ് ഭാഗങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഫഹദിന് പുറമെ മോഹന്‍ലാല്‍, മമ്മൂട്ടി, ബിജു മേനോന്‍, ആസിഫ് അലി എന്നിവരും ആന്തോളജിയില്‍ അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശന്‍, ജയരാജ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍ എന്നിവരാണ് മറ്റ് സംവിധായകര്‍. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' അണിയറയില്‍ പുരോഗമിക്കുകയാണ്.രമ്യ പാണ്ഡ്യനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ കഥാപാത്രമായ 'മയില്‍' ആയാണ് രമ്യ സിനിമയില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി കമ്പനി'യുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....