ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ ഒന്നിക്കുന്ന ചിത്രം 'അദൃശ്യ'ത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, സിജു വില്‍സണ്‍ തുടങ്ങിയവര്‍ ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ക്രൈം ത്രില്ലര്‍ ഇന്‍വസ്റ്റിഗേഷന്‍ സസ്പെന്‍സ് ത്രില്ലറായിരിക്കും ചിത്രം എന്നുറപ്പ് നല്‍കുന്നതാണ് ടീസര്‍. മലയാളം തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ ചിത്രമാണ് അദൃശ്യം. പവിത്ര ലക്ഷ്മിയും ആത്മീയ രാജനും പ്രാധാന വേഷങ്ങളില്‍ എത്തുന്ന അദൃശ്യത്തിലൂടെ കായല്‍ ആനന്ദി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സാക് ഹാരിസിന്റെ സംവിധാനത്തില്‍ തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഇതേ ബാനറിന്റെ കീഴില്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ പാരിയേറും പെരുമാള്‍ ഫെയിം കതിറിനൊപ്പം കൈതിയുടെ വന്‍ വിജയത്തിന് ശേഷം നരേനും , കര്‍ണ്ണനില്‍ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു. ലോക്ഡോണ്‍ കാലഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ആണ് ഈ ദ്വിഭാഷാ ചലച്ചിത്രം ചിത്രീകരിച്ചത്. 'ഡബ്ബ് ചെയ്യുന്നതിനേക്കാള്‍ എന്ത് കൊണ്ടും സിനിമ രണ്ട് ഭാഷകളിലായി എടുക്കുന്നതാണ് നല്ലതെന്ന് തോന്നി. അല്ലാത്ത പക്ഷം കഥയുടെ ആത്മാവ് നഷ്ടപ്പെടും. സിനിമയുടെ കഥ രണ്ട് ഭാഷകളിലും എടുക്കാന്‍ സാധിക്കുന്നതാണെന്ന് വ്യക്തമായിരുന്നു. അങ്ങനെയാണ് ചിത്രം രണ്ട് ഭാഷയില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. എങ്കിലും ഇത് രണ്ട് വ്യത്യസ്തമായ സിനിമകളാണെന്ന് പറയുന്നതാണ് ശരി. കാരണം അഭിനേതാക്കളാണെങ്കിലും ലൊക്കേഷനാണെങ്കിലും രണ്ട് സിനിമകളിലും വ്യത്യസ്തമാണ്.' എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ സാക് ഹാരിസ് പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....