News Beyond Headlines

29 Friday
November

കൃഷ്ണേന്ദു കലേഷ് ചിത്രം ‘പ്രാപ്പെട’ റോട്ടര്‍ഡാം ഫെസ്റ്റിവലിലേക്ക്

സംവിധായകന്‍ കൃഷ്ണേന്ദു കലേഷിന്റെ 'പ്രാപ്പെട' റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്. ചിത്രം ഫിലിം ഫെസറ്റിവലിലേക്ക് ഔദ്യോഗിക എന്‍ട്രിയായ വിവരം കലേഷ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. തന്റെ ആദ്യ ചിത്രമായ പ്രാപ്പെട റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്ത വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കുന്നുവെന്ന് കലേഷ് ഫേസ്ബുക്കില്‍ പറഞ്ഞു. ചിത്രത്തിന്റെ ഔദ്യോഗക എന്‍ട്രി സംബന്ധിച്ച പോസ്റ്റര്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. കൃഷ്ണേന്ദു കലേഷിന്റെ വാക്കുകള്‍; എന്റെ പ്രഥമ ചിത്രം 'പ്രാപ്പെട റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്ടിവലിലേക്കുള്ള ഔദ്യോഗിക എന്‍ട്രി ആയി പ്രഖ്യാപിച്ചരിക്കുന്ന വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കട്ടെ. ആദ്യദിവസം മുതല്‍ ഈ ചിത്രത്തോടും എന്നോടുമൊപ്പം തോള്‍ചേര്‍ന്നു സഞ്ചരിച്ച നിര്‍മ്മാതാവായ ജയനാരായണനോടുള്ള നന്ദി ആദ്യമേ അറിയിക്കട്ടെ. വിറങ്ങലിച്ച ആദ്യ കോവിഡ് കാലത്തു ഷൂട്ട് തുടങ്ങിയ ശേഷം ഇന്ന് വരെയുള്ളതു ദീര്ഘമായൊരു യാത്രയായിരുന്നു എന്നതും അതിന്റെ ഉയര്‍ച്ചതാഴ്ചകളും ജയനറിയാം. ഒപ്പം തന്നെ ആദ്യം മുതല്‍ക്കെ നിര്‍മ്മാണത്തിലും ക്രിയാത്മകതയിലും സ്വന്തം സിനിമയായി കണ്ടു കൂടെനിന്ന ക്യാമറാമാന്‍ മനേഷ് മാധവനും സംഘവും, പ്രിയസുഹൃത്തും എഡിറ്ററുമായ കിരണ്‍ ദാസ്, പലവൈദഗ്ധ്യത്തിലുള്ള വിഷ്വല്‍ ഇഫക്ട് ചെയ്തു ബ്രദര്‍ലി ആയി മാറിയ തൗഫീഖ്, റഫ് എഡിറ്റ് കണ്ടതിനു ശേഷം സന്തോഷത്തോടെയും ക്ഷമയോടെയും സഹകരിച്ച ബിജിയേട്ടന്‍, എല്ലാക്കാലവും എല്ലാ പദ്ധതികളിലും ചേര്‍ന്ന് നിന്ന കൂട്ടുകാരന്‍നടന്‍ നിതിന്‍, സിനിമക്കായി സകല റിസ്‌കും ഏറ്റെടുത്തു കോവിഡു കാലത്തു പൂനെയില്‍ നിന്നും എത്തിച്ചേര്‍ന്നു ഷൂട്ട് തീരുന്നത് വരെ സന്തോഷത്തോടെ സഹകരിച്ച നടി കേതകി, ഓടിവന്നു തന്റെ എല്ലാ എനര്‍ജിയും സിനിമക്കായി തന്ന വിചിത്രമനുഷ്യന്‍ രാജേഷ് മാധവന്‍, പ്രകൃതിയില്‍ ഉള്ള മെറ്റീരിയല്‍സ് കൊണ്ട് വീടിനെ കഥാപാത്രമാക്കിയ കലാസംവിധായകന്‍ ഇന്ദുലാലും സംഘവും, സിനിമയുടെ ക്രിയാത്മകമായ കാര്യങ്ങളില് ചേര്‍ന്ന്നിന്ന് സഹകരിച്ച മള്‍ട്ടി കഴിവുകളും സ്നേഹവുമുള്ള സുഹൃത്ത് മിഥുന്‍ മുരളി, നാട്ടുകാരനും സംവിധാനസഹായിയുമായ അമല്‍, ആദ്യചര്‍ച്ചകളില്‍ സജീവമായിരുന്ന എഴുത്തുകാരന്‍ വിവേക് ചന്ദ്രന്‍, സുഹൃത്തും ശബ്ദവിഭാഗവും കൈകാര്യം ചെയ്ത നിതിന്‍ ലൂക്കോസ്, വളരെ പെട്ടെന്ന് കഥാപാത്രയോഗ്യമായ സ്റ്റൈലിംഗ് ചെയ്തു തന്ന ഗായത്രി, അവരുടെ ചുറുചുറുക്കുള്ള അസിസ്റ്റന്റുമാര്‍, പ്രദീപ് വിദുര സെറ്റിലെ സംസാരപ്രിയനും സഹൃദയനുമായ നടന്‍ ആര്‍ ജെ മുരുകന്‍, മനോ അളിയന്‍, വര്‍ക്കേഴ്സിന്റെ ചെറുവേഷം അഭിനയിക്കാനായി വന്നു ഞെട്ടിച്ച പിള്ളേരുകള്‍, നാടിനെവലിയൊരു എസ്റ്റേറ്റിനെ ഡിസ്‌കവര്‍ ചെയ്യാന്‍ സഹായിച്ച കണ്‍ട്രോളര്‍ രാജേന്ദ്രന്‍, സഹായങ്ങളുമായി കൂടെ നിന്ന കെന്നി, ദിനക്, പിന്നെ ഷോര്‍ട് നൊട്ടീസില്‍ വന്നു വിസ്മയകരമായി അഭിനയിച്ച നീന കുറുപ്പ്, ശ്രീകാന്ത് പങ്ങപ്പാട്ട് തുടങ്ങിയവര്‍, ഒടുവിലായി സിനിമയുടെ ഭാഗമായ മിക്സര്‍ പ്രശാന്ത്, സൗണ്ട് എഡിറ്റര്‍ ഷമീര്‍, സബ് ചെയ്ത പരിപ്പായിയും ശ്യാമും, പരസ്യകലാകാരനായ പ്രതൂല്‍ തുടങ്ങിയവര്‍ അങ്ങനെ ധാരാളം പേരുകള്‍... ഒപ്പം പ്രീവ്യൂ കണ്ടു ആശാവഹമായ പ്രതികരണങ്ങളും, ക്രിയാത്മകമായ ഫീഡ്ബാക്കുകളും നല്‍കിയ തിരക്കഥാകൃത്തുക്കളായ പി എഫ് മാത്യൂസ്, സാബ് ജോണ്‍, ശ്യാംപുഷ്‌ക്കരന്‍, ജയന്‍ ചെറിയാന്‍, ഡോണ്‍ പാലാത്തറ, റോബി കുര്യന്‍ അവരോടൊക്കെയും ഈ സന്തോഷം പങ്കുവെക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....