മമ്മൂട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത മലയാള സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും സോഷ്യല്‍ മീഡിയയില്‍ നിന്നും മികച്ച പ്രതികരണവും ലഭിച്ചു. ഇപ്പോഴിതാ സിനിമയിലെ നടന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ചര്‍ച്ചയാകുന്നത്. മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രമായിരിക്കും നന്‍പകല്‍ നേരത്ത് മയക്കത്തിലേത്. പകല്‍ സമയത്ത് സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും, രാത്രിയായാല്‍ ലോക്കല്‍ കള്ളനുമായാണ് നടന്‍ സിനിമയില്‍ എത്തുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 'നകുലന്‍' അഥവാ 'വേലന്‍' എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. രമ്യ പാണ്ഡ്യനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ കഥാപാത്രമായ 'മയില്‍' ആയാണ് രമ്യ സിനിമയില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി കമ്പനി'യുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പേരന്‍പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....