പാരീസ്: യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാചട്ടങ്ങള്‍ ലംഘിച്ചതിന് ഗൂഗിളിന് 1,264-ഉം ഫെയ്സ്ബുക്കിന് 505-ഉം കോടി രൂപ പിഴ ചുമത്തിയതായി ഫ്രാന്‍സിലെ വിവരസുരക്ഷാ നിരീക്ഷകരായ സി.എന്‍.ഐ.എല്‍. വ്യാഴാഴ്ച അറിയിച്ചു. ഗൂഗിളിന് സി.എന്‍.ഐ.എല്‍. ചുമത്തുന്ന റെക്കോഡ് പിഴയാണിത്. ഓണ്‍ലൈന്‍ ട്രാക്കറുകളായ കുക്കികള്‍ നിരസിക്കുന്നതിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് പിഴ. ഗൂഗിളും ഫെയ്സ്ബുക്കും യൂട്യൂബും ഉപയോക്താക്കള്‍ക്ക് കുക്കികള്‍ എളുപ്പത്തില്‍ സ്വീകരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍, അവ എളുപ്പത്തില്‍ നിരസിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് സി.എന്‍.ഐ.എല്‍. അറിയിച്ചു. ഈ രീതിയില്‍ മാറ്റംവരുത്താന്‍ കമ്പനികള്‍ക്ക് മൂന്നുമാസം സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കാലതാമസംവരുത്തുന്ന ഓരോ ദിവസവും 84.25 ലക്ഷം രൂപ അധികപിഴ അടയ്ക്കേണ്ടിവരുമെന്നും സി.എന്‍.ഐ.എല്‍. പറഞ്ഞു. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ഗൂഗിള്‍ പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....