കാര്‍ണിവല്‍ എന്ന സിനിമയിലെ അതിസാഹസികമായ മരണക്കിണര്‍ രംഗം ചെയ്ത ബാബു ആന്റണി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അതിന്റെ ഓര്‍മ്മകള്‍ പങ്കിടുകയാണ് താരം. നിശബ്ദവും നിശ്ചലവും എന്ന് തോന്നിച്ച നിമിഷമായിരുന്നു അതെന്ന് ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. ബാബു ആന്റണിയുടെ വാക്കുകള്‍; 'എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷം. കാര്‍ണിവല്‍ എന്ന ചിത്രത്തിനുവേണ്ടി മരണക്കിണറില്‍ ബൈക്ക് ഓടിക്കിന്നതിനു മുന്‍പ്, നിശബ്ദവും നിശ്ചലവും എന്ന് തോന്നിയ ഒരു നിമിഷം. യൂണിറ്റ് മൊത്തം നിശബ്ദമായ ഒരു നിമിഷം. പേടി തോന്നിയില്ല. കാരണം തിരിച്ചിറങ്ങാന്‍ കഴിഞ്ഞാല്‍ നല്ലതെന്നു മാത്രം വിചാരിച്ചു. സിനിമ നന്നായി സ്വീകരിക്കപ്പെട്ടതില്‍ സന്തോഷം'. മമ്മൂട്ടിയെ നായകനാക്കി പി ജി വിശ്വംഭരനാണ് കാര്‍ണിവല്‍ സംവിധാനം ചെയ്തത്. 1989 ലാണ് ചിത്രം തയേറ്ററുകളിലെത്തിയത്. മരണക്കിണര്‍ രംഗങ്ങള്‍ ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. ജെയിംസ് എന്ന ബാബു ആന്റണി കഥാപാത്രമാണ് ആ രംഗങ്ങള്‍ അവതരിപ്പിച്ചത്. അതേസമയം, 'ദ ഗ്രേറ്റ് എസ്‌കേപ്പ്' ആണ് ബാബു ആന്റണിയുടേതായി വരാനിരിക്കുന്ന ചിത്രം. അമേരിക്കയിലെ മാഫിയ സംഘങ്ങള്‍ തമ്മിലുളള പോരാട്ടമാണ് ദ ഗ്രേറ്റ് എസ്‌കേപ്പിന്റെ ഇതിവൃത്തം. അധോലോക നായകനായ ബോബാ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഹോളിവുഡ് ശൈലിയിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....