ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം 'പട്ടം പോലെ'യിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മാളവിക മോഹന്‍. കഴിഞ്ഞ വര്‍ഷം വിജയ് നായകനായ 'മാസ്റ്ററില്‍' നടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ 2021ലെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് മാളവിക. കഴിഞ്ഞ വര്‍ഷം സിനിമാ ജീവിതം ഏറെ സന്തോഷം നിറഞ്ഞത് ആയിരുന്നു എങ്കിലും വ്യക്തി ജീവിതത്തില്‍ ഏറെ മോശം അവസ്ഥലകളിലൂടെയാണ് കടന്നു പോയത് എന്ന് നടി പറയുന്നു. സുഹൃത്തുക്കളും കുടുംബവുമാണ് തന്നെ ആ അവസ്ഥയില്‍ മുന്നോട്ടു നയിച്ചത് എന്നും നടി കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മാളവികയുടെ പ്രതികരണം. മാളവികയുടെ വാക്കുകള്‍: ഇത് വളരെ കഠിനമായ ഒരു വര്‍ഷമായിരുന്നു. നമ്മുടെ ജീവിതത്തിന്റെ നല്ലതും രസകരവുമായ വശങ്ങള്‍ മാത്രമായിരിക്കും പുറത്ത് കാണിക്കുക. അതും മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം ആരാണ് മോശം ഭാഗങ്ങള്‍ കാണിക്കാനും ഓര്‍മ്മിക്കാനും ആഗ്രഹിക്കുന്നത്, അല്ലേ? ഈ വര്‍ഷം മറ്റേതൊരു വര്‍ഷത്തേക്കാളും വളരെ കഠിനമായിരുന്നു. പ്രൊഫഷണല്‍ കാര്യങ്ങള്‍ മികച്ചതായിരുന്നു. എന്റെ ആദ്യ റിലീസ് ആ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി, ഞങ്ങളുടെ തലമുറയിലെ എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളുമായി മറ്റൊരു പ്രോജക്റ്റില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. അദ്ദേഹത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനും സാധിച്ചു. ആദ്യമായി ബോളിവുഡിലും അഭിനയിച്ചു. അങ്ങനെ അതിശയിപ്പിക്കുന്ന കാര്യങ്ങളുടെ വലിയ നിര തന്നെയുണ്ട്. എന്നാല്‍ വ്യക്തിപരമായി ഞാന്‍ ഒരു നടുക്കടലില്‍പെട്ട അവസ്ഥയിലായിരുന്നു. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥകളിലൂടെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ കടന്നു പോകുന്നത്. ഈ കരിയര്‍ തന്നെ നിരവധി അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്, വ്യക്തിജീവിതത്തിലും അതിന്റെ അഭാവം ആത്മാവിനെ തകര്‍ക്കും. ഈ സമയത്ത് എന്നെ മുന്നോട്ട് നയിച്ച ഒരേയൊരു ശക്തി എന്റെ സുഹൃത്തുക്കളാണ് (എന്റെ കുടുംബത്തിന് പുറമെ). 2021ലെ ഏറ്റവും നല്ല ഭാഗം എന്നെ സംബന്ധിച്ചിടത്തോളം എന്റെ സുഹൃത്തുക്കളാണ്. നിങ്ങളും നല്ല സുഹൃത്തുക്കള്‍ക്കൊപ്പം ആവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....