മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം 'കപ്പേള'യുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കി ഗൗതം മേനോന്‍. ചിത്രത്തിന്റെ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതോടെയാണ് സംവിധായകന്‍ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അല്ലു അര്‍ജുന്‍ ചിത്രം അങ്ങ് വൈകുണ്ഠാപുരത്ത്' ടീമാണ് തെലുങ്ക് റീമേക്ക് ചെയ്യുന്നത്. സിനിമയുടെ സഹ എഴുത്തുകാരനെന്ന് ആവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ ആയും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് ടീമിലെ ഒരാളെന്ന നിലയിലും സുധാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ദര്‍ബാര്‍ എന്ന ചിത്രത്തിന് വേണ്ടി കപ്പേളയുടെ സെറ്റില്‍ നിന്നും പോവുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍ സ്ഥാനത്ത് ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ഈ പേര് ചൂണ്ടിക്കാട്ടിയായിരുന്നു സുധാസ് കോടതിയില്‍ സമീപിച്ചത്. നേരത്തെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നതിനിയെയാണ് സുധാസ് നിയമ നടപടികളുമായി എത്തിയത്. തുടര്‍ന്ന് സുധാസ് ജില്ലാക്കോടതിയെ സമീപിക്കുകയും ചിത്രത്തിന്റെ റീമേക്കിന് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ മുഹമ്മദ് മുസ്തഫയും, നിര്‍മ്മാതാവായ വിഷ്ണു വേണുവും, സിനിമയുടെ കഥക്കുവേണ്ട ഐഡിയ നല്‍കിയ വാഹിദും ചേര്‍ന്ന് കോടതിയില്‍ രേഖകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിലക്ക് പിന്‍വലിച്ചത്. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2020 എത്തിയ ചിത്രം വലിയ രീതിയില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. തീയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ലോക്ഡൗണ്‍ സമയത്ത് നെറ്റ്ഫ്‌ലിക്‌സിലും പ്രദര്‍ശനത്തിന് എത്തുകയായിരുന്നു. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിച്ചത്. നിരവധി പുസ്‌കാരങ്ങള്‍ക്ക് ചിത്രം അര്‍ഹമായിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന ബെന്നും മികച്ച നാവാഗത സംവിധായകനുള്ള പുരസ്‌കാരം മുഹമ്മദ് മുസ്തഫയും സ്വന്തമാക്കിയത് കപ്പേള എന്ന ചിത്രത്തിനാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....