കോയമ്പത്തൂര്‍: വിമാനത്താവളത്തില്‍വച്ച് തോക്കുമായി അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് കെ.എസ്.ബി.എ തങ്ങളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റാണ് തങ്ങളെ റിമാന്‍ഡ് ചെയ്തത്. തങ്ങളെ തമിഴ്‌നാട് പൊലീസ് പൊളാച്ചി സബ് ജയിലിലേക്ക് മാറ്റും. ഇന്ന് രാവിലെയാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ച് കെഎസ്ബിഎ തങ്ങള്‍ തോക്കുമായി പിടിയിലായത്. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റായ കെഎസ്ബിഎ തങ്ങളുടെ അറസ്റ്റ് കോയമ്പത്തൂര്‍ പീളെ മേട് പൊലീസാണ് രേഖപ്പെടുത്തിയത്. അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. ജാമ്യാപേക്ഷയുമായി നാളെ കോടതിയെ സമീപിക്കുമെന്ന് കെഎസ്ബിഎ തങ്ങളുടെ അഭിഭാഷകന്‍ പറഞ്ഞു. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് തോക്കും ഏഴു തിരകളുമായി രാവിലെ പിടിയിലായ KSBA തങ്ങളെ സിഐഎസ്എഫ് പിളെമേട് പൊലീസിന് കൈമാറിയിരുന്നു. കോയമ്പത്തൂര്‍ ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ അരുണിന്റെ നേതൃത്വത്തില്‍ തങ്ങളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് രാത്രിയോടെ കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കെഎസ്ബിഎ തങ്ങളെ ഹാജരാക്കുകയായിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ബംഗലൂരുവിലേക്ക് പോകാനായി തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്. ബാഗിനുള്ളില്‍ കണ്ടെത്തിയ തോക്ക് 80 വര്‍ഷത്തിലേറെ പഴക്കമുള്ളതും തന്റെ പിതാവ് ഉപയോഗിച്ചതായിരുന്നു എന്നുമാണ് തങ്ങള്‍ മൊഴി നല്‍കിയത്. യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ തോക്ക് സൂക്ഷിച്ച ബാഗില്‍ വസ്ത്രങ്ങള്‍ അബദ്ധത്തില്‍ എടുത്തു വയ്ക്കുകയായിരുന്നു. തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. അതിനിടെ തങ്ങള്‍ക്കെതിരെ ഗൂണ്ടാ ആക്ട് ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സമഗ്രാന്വേഷണമാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....