വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയ'ത്തിലെ മൂന്നാമത്തെ ഗാനമാണ് 'ഉണക്കമുന്തിരി' എന്നു തുടങ്ങുന്ന പാട്ട്. വിനീത് ശ്രീനിവാസന്റെ വരികള്‍ക്ക് ദിവ്യ വിനീത് പാടിയ ഗാനം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ആകര്‍ഷകമായ വരികള്‍ കൊണ്ടും ആലാപന രീതി കൊണ്ടും ഹിറ്റായ ഗാനം ഇപ്പോള്‍ നാല് മില്യണ്‍ കാഴ്ചക്കാര്‍ കടന്നിരിക്കുകയാണ്. ഗാനം ഏറ്റെടുത്തതിന് പ്രേക്ഷകര്‍ക്ക് വിനീത് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയിലൂടെ നന്ദിയും അറിയിച്ചു. ഗാനം റിലീസ് ചെയ്ത് 10 ദിവസം പിന്നിട്ടിട്ടും യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ ഒന്നിലാണ് 'ഒണക്ക മുന്തിരി'യുടെ സ്ഥാനം. പാട്ടിന് നിരവധി മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്, വീണ്ടും വീണ്ടും പാട് കേട്ട് ആസ്വദിക്കുന്നു എന്നും, മലയാളത്തില്‍ ഇന്ന് വരെ കേള്‍ക്കാത്ത ഒരു സ്‌റ്റൈല്‍ പാട്ട് എന്നിങ്ങനെയാണ് പ്രേക്ഷക പ്രതികരണങ്ങള്‍. ഹെഷാം അബ്ദുള്‍ വഹാബാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രണവും കല്യാണി പ്രിയദര്‍ശനുമാണ് ഗാനരംഗങ്ങളിലുള്ളത്. 15 പാട്ടുകളാണ് ചിത്രത്തില്‍ ആകെയുള്ളത്. പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന വിനീത് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....