200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സുകേഷ്. താനും ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും പ്രണയ ബന്ധത്തിലായിരുന്നുവെന്ന് സുകേഷ് ചന്ദ്രശേഖര്‍. അതുകൊണ്ട് മാത്രമാണ് കോടികളുടെ സമ്മാനം നല്‍കിയതെന്നും സുകേഷ് പറയുന്നു. സുകേഷ് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തന്നെ തട്ടിപ്പുകാരനെന്ന് വിളിക്കരുതെന്നും തനൊരു കോര്‍പ്പറേറ്റീവ് ലോബിയിസ്റ്റാണെന്നും സുകേഷ് പറയുന്നു. ഒരുപാട് കോര്‍പ്പറേറ്റീവ് കമ്പനികള്‍ക്ക് വേണ്ടി രാജ്യത്തിനകത്തും വിദേശത്തുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാരും ബിസിനസ് ഹൗസുകളും തമ്മിലുള്ള പാലമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുമായി ബന്ധമുണ്ടെന്നും സുകേഷ് വ്യക്തമാക്കുന്നു. ഇന്ത്യയിലെ വന്‍കിട ബിസിനസുകാരുമായി ബന്ധമുണ്ട്. ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ പരിശോധിക്കണം. തന്നെ കള്ളനായോ തട്ടിപ്പുകാരനായോ ചിത്രീകരിക്കാന്‍ പാടില്ല. തനിക്ക് തട്ടിപ്പ് നടത്തേണ്ട കാര്യമില്ല. ആരെയും വഞ്ചിക്കുകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്യില്ലെന്നും സുകേഷ് പറഞ്ഞു. രാഷ്ട്രീയ ബന്ധങ്ങള്‍ കാരണം തന്നെ ഈ കേസില്‍ ബലിയാടാക്കുകയാണ് ചെയ്തത്. താന്‍ പണം തട്ടിപ്പിന്റെ ഇരയാണ്. ജയിലില്‍ ജീവിക്കാന്‍ പന്ത്രണ്ടരക്കോടി ജയില്‍ അധികൃകര്‍ക്ക് നല്‍കേണ്ടി വന്നുവെന്ന് സുകേഷ് പറയുന്നു. സമൂഹത്തില്‍ തന്നെ മോശക്കാരനാക്കി കാണിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതിലൂടെ സിനിമ മേഖലയില്‍ ബിസിനസ് ചെയ്യുന്ന തന്നെ തകര്‍ക്കാനാണ് അവരുടെ ശ്രമമെന്നും ഇയാള്‍ ആരോപിക്കുന്നു. എന്നാല്‍ ജാക്വിലിന് ഈ കേസുമായി ബന്ധമൊന്നുമില്ലെന്നും സുകേഷ് പറഞ്ഞു. ജയില്‍ അധികൃതര്‍ തന്റെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടിണ്ടെങ്കില്‍ അവരുടെ പങ്കും അന്വേഷിക്കണമെന്നും തന്നെ സമ്മര്‍ദത്തിലാക്കി പണം തട്ടിയെടുക്കാന്‍ നിര്‍ബന്ധിച്ചത് ജയില്‍ അധികൃതര്‍ ആണെന്നും സുകേഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്നും അയാള്‍ അരോപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....