മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണം സിനിമക്ക് സെന്‍സറിങ് അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം സെന്‍സറിങ്ങിനു തീയറ്ററില്‍ ലോഡ് ചെയ്ത സിനിമയുടെ സെന്‍സറിങ് തടഞ്ഞിരുന്നു. ചിത്രീകരണത്തില്‍ ഇരിക്കുന്ന മഞ്ജു വാര്യര്‍, സൗബിന് സിനിമയായ വെള്ളരിക്ക പട്ടണം പ്രൊഡ്യൂസര്‍ എല്‍ദോ ഫിലിം ചേമ്പര്‍ വഴി സെന്‍സര്‍ ബോര്‍ഡിന് നല്കിയ പരാതിയിന്മേലാണ് വെള്ളരിക്കാപ്പട്ടണത്തിന്റെ സെന്‍സറിങ് തടഞ്ഞുവച്ചത്. സിനിമയുടെ സെന്‍സറിങ്ങിനു ഫിലിം ചെമ്പറിനോ പ്രൊഡ്യൂസര്‍ അസോസിയേഷനും ഇടപെടാന്‍ അവകാശമില്ല എന്ന് കേരള ഹൈക്കോടതി വിധിയുള്ളപ്പോഴാണ് സെന്‍സര്‍ ബോര്‍ഡ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. സംവിധായകന് വിനയന് 2010ല്‍ ലഭിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പിന്റെ അടിസ്ഥാനത്തില്‍ സെന്‍സര്‍ ബോര്‍ഡിന് മനീഷ് തിരികെ നല്കിയ മറുപടി തൃപ്തികരമായിരുന്നതിനാലാണ് സെന്‍സറിങ് അനുവദിച്ചു നല്‍കിയത്. മനീഷ് കുറുപ്പിന്റെ വെള്ളരിക്കാപ്പട്ടണം സിനിമയ്ടെ ട്രെയിലറിന് നേരത്തേ സെന്‍സര്‍ ലഭിച്ചിരുന്നു.. ഡിസംബര്‍ 24ന് സെന്‍സറിന് ആവശ്യമുള്ള മെറ്റീരിയല്‍ സര്‍ക്കാരിന് കീഴിലുള്ള ലെനിന് തീയറ്ററില്‍ എത്തിച്ചു ലോഡ് ചെയ്തതിന്റെ അടുത്ത ദിവസം എങ്ങനെ ഇങ്ങനെയൊരു പരാതി എത്തിയെന്നതും, താനാണ് തെറ്റ് ചെയ്തതെങ്കില്‍ മഞ്ജുവാര്യര്‍ സിനിമയുടെ ആളുകള്‍ തനിക്കെതിരെ എന്തുകൊണ്ട് കോടതിയിലേക്ക് കേസിന് പോകാത്തതെന്നും സംവിധായകനായ മനീഷ് കുറുപ്പ് നേരത്തേ കൊടുത്ത ഫേസ്ബുക് ലൈവില്‍ ചോദിച്ചിരുന്നു. സിനിമകള്‍ നിര്‍മ്മിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും സംഘടനകളില്‍ രജിസ്ട്രേഷന് ചെയ്യേണ്ട 1952ലെ ഇന്ത്യന്‍ സിനിമട്ടോഗ്രാഫി ആക്റ്റിലോ 1983ലെ സിനിമട്ടോഗ്രാഫി രജിസ്ട്രേഷന് ആക്റ്റിലും ഉള്ള നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള എല്ലാകാര്യങ്ങളും അനുസരിച്ചാണ് താന്‍ സിനിമ ചെയ്തിരിക്കുന്നത്. ഫിലിം ചേമ്പര്‍, ഒടിടി സിനിമകളും അവാര്‍ഡ് പടങ്ങളും ഇതുപോലത്തെ സഘടനകളില്‍ രജിസ്റ്റര്‍ ചെയ്തല്ല ഇറങ്ങുന്നത്. എന്നെപോലെ ഒരുപാട് സംവിധായകരെ വഴിയാധാരമാക്കുന്ന സിനിമക്കുള്ളിലെ ഇതുപോലെയുള്ള തെറ്റായ കീഴ്വഴക്കങ്ങള് ഉപേക്ഷിക്കണമെന്നും മനീഷ് കുറുപ്പ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....