ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയെങ്കിലും പുതുച്ചേരിയില്‍ ഇത്തവണയും പുതുവത്സരാഘോഷം നടക്കും. ബോളിവുഡ് താരം സണ്ണി ലിയോണിയാണു പുതുച്ചേരിയിലെ ഇത്തവണത്തെ പുതുവത്സരാഘോഷത്തിലെ താരം. ഡിസംബര്‍ 30നും ജനുവരി 1നും ഇടയിലൊരു ദിവസമായിരിക്കും താരത്തിന്റെ നൃത്ത പരിപാടി. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണം വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിക്കുന്നുണ്ട്, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പുതുച്ചേരി ബീച്ച് റോഡില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ വലിയ ജനക്കൂട്ടം വീണ്ടും കാണുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ഹോട്ടല്‍ മേഖല. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാര്‍ട്ടികള്‍ സംഘടിപ്പിക്കാത്ത നിരവധി ഹോട്ടലുകള്‍ വീണ്ടും പാര്‍ട്ടികളും മറ്റ് ഓപ്പണ്‍ എയര്‍ പരിപാടികളും സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനാല്‍ ഈ വര്‍ഷം പുതുവത്സര പാര്‍ട്ടികളുടെ എണ്ണം കൂടും. എഫ്എല്‍3 ലൈസന്‍സുകള്‍ ഉപയോഗിച്ച് ഏതാനും ദിവസത്തേക്കു മാത്രം മദ്യം വിളമ്പാനുള്ള അനുമതി സ്വന്തമാക്കാന്‍ പുതുച്ചേരിയില്‍ സാധിക്കും. ഡിസംബര്‍ 30, 31, ജനുവരി 1 എന്നീ ദിവസങ്ങളിലേക്ക് നാല്‍പതോളം അപേക്ഷകളാണ് ലൈസന്‍സിനായി എക്‌സൈസ് വകുപ്പിനു ലഭിച്ചിരിക്കുന്നത്. എന്നാല്‍ രാത്രി 11 വരെ മാത്രമേ മദ്യം വിളമ്പാന്‍ പാടുള്ളൂവെന്ന് ഇന്നലെ സര്‍ക്കാര്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ഓള്‍ഡ് പോര്‍ട്ട് പരിസരം, പാരഡൈസ് ഐലന്‍ഡ്, ചുനമ്പര്‍ ബോട്ട് ഹൗസ്, മുരുങ്കപാക്കം ആര്‍ട്സ്, ക്രാഫ്റ്റ് വില്ലേജ്, സീ ഗള്‍സ് റസ്റ്ററന്റ് എന്നിവ ഉള്‍പ്പെടുന്ന ഓപണ്‍ പരിപാടികള്‍ക്കായി വിനോദസഞ്ചാര വകുപ്പ് പുതുവര്‍ഷത്തോടനുബന്ധിച്ച് അഞ്ച് വേദികള്‍ വാടകയ്ക്ക് നല്‍കുന്നുണ്ടെന്നു പുതുച്ചേരി ടൂറിസം മന്ത്രി കെ ലക്ഷ്മിനാരായണന്‍ പറഞ്ഞു. ഹോട്ടല്‍ അശോക് തുടങ്ങിയ ചില ബീച്ച് റിസോര്‍ട്ടുകള്‍ക്ക് പുറമേ ദുബ്രയാന്‍പേട്ടിലെ ബീച്ച് മറീനയും അത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ തയാറെടുക്കുകയാണ്. പുതുച്ചേരി സര്‍ക്കാര്‍ ക്രിസ്മസിനും പുതുവര്‍ഷത്തിനും ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതു മുതല്‍ ബുക്കിങ് കൂടിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് പുതുവര്‍ഷത്തില്‍ പുതുച്ചേരിയിലേക്ക് ഏറെ സഞ്ചാരികളും എത്തുന്നത്. പുതുച്ചേരിയിലെ സ്റ്റാര്‍ ഹോട്ടലുകള്‍, മിഡ് റേഞ്ച് ഹോട്ടലുകള്‍, ബീച്ച് റിസോര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെ പതിനായിരത്തിലധികം മുറികള്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. ആഘോഷിക്കാന്‍ പാര്‍ട്ടി മേളം 1. പോര്‍ട്ട് ബീച്ച് പാര്‍ട്ടി നഗരത്തിലെ ഏറ്റവും വലിയ ബീച്ച് പാര്‍ട്ടിയാണിത്. ഡിസംബര്‍ 31ന് വൈകുന്നേരം 6.30 മുതലായിരിക്കും പാര്‍ട്ടി. സ്ഥലം: ഓള്‍ഡ് പോര്‍ട്ട് ക്യാംപസ്, പോണ്ടിച്ചേരി പ്രവേശന ഫീസ്: 1500 രൂപ മുതല്‍ ലൈവ് ബാന്‍ഡ്, അണ്‍ലിമിറ്റഡ് പാനീയങ്ങളോടുകൂടിയ ആഡംബര ബുഫെ എന്നിവയുണ്ട്. 2. ട്രാന്‍സ്ലാന്‍ഡ് - ഏറ്റവും വലിയ ദ്വീപ് പാര്‍ട്ടി മനോഹരമായ ദ്വീപിലെ അന്തരീക്ഷത്തില്‍ പുതുവര്‍ഷാഘോഷം. പരിധിയില്ലാത്ത ഭക്ഷണം, പാനീയങ്ങള്‍, തത്സമയ സംഗീതം, ഡിജെ എന്നിവയുണ്ട്. സമയം: ഡിസംബര്‍ 31ന് രാത്രി 9.00 മണി മുതല്‍. സ്ഥലം: പാരഡൈസ് ബീച്ച്, പോണ്ടിച്ചേരി. 3. റോക്ക് എന്‍ റോള്‍ പുതുച്ചേരിയിലെ ഏറ്റവും മികച്ച പുതുവര്‍ഷ പാര്‍ട്ടികളില്‍ ഒന്നാണ് റോക്ക് എന്‍ റോള്‍. സമ്മാനങ്ങള്‍, ഗംഭീരമായ നൃത്ത പ്രകടനങ്ങള്‍, ഫയര്‍ ആക്റ്റ്, ഡിജെ സെറ്റുകള്‍, അണ്‍ലിമിറ്റഡ് ഫുഡ് ആന്‍ഡ് ഡ്രിങ്ക്സ്, കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയുള്ള ആവേശകരമായ ഗെയിമുകളാണ് ഇവന്റിന്റെ ഹൈലൈറ്റ്. സമയം: വൈകിട്ട് 7.30 മുതല്‍. സ്ഥലം: അശോക് ബീച്ച് റിസോര്‍ട്ട്, പോണ്ടിച്ചേരി. 4. ബീച്ച് ബാഷ് സ്വകാര്യ ബീച്ചിനൊപ്പം തുറന്ന പുല്‍ത്തകിടി പ്രദേശത്ത് നൃത്തം ചെയ്തുകൊണ്ട് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാം. തത്സമയ സംഗീതം, എല്‍ഇഡി ലൈറ്റുകള്‍, വെടിക്കെട്ട് എന്നിവ ആസ്വദിക്കാം. സമയം: വൈകുന്നേരം 7.00 മണി മുതല്‍. സ്ഥലം: നല്ല ഇക്കോ ബീച്ച് റിസോര്‍ട്ട്, കാലപ്പേട്ട്. 5. കാറ്റമരന്‍ ബീച്ച് ഫെസ്റ്റിവല്‍ മറ്റൊരു പുതുവര്‍ഷ ബീച്ച് പാര്‍ട്ടിയാണ് കാറ്റമരന്‍ ബീച്ച് ഫെസ്റ്റിവല്‍. കഴിഞ്ഞ വര്‍ഷം 2 ദിവസങ്ങളിലായി ആകെ 18 കലാകാരന്മാര്‍ അണിനിരന്നു. സംഗീത പ്രേമികള്‍ക്കും കൂടാതെ സമുദ്രവിഭവങ്ങള്‍, കാറ്റമരന്‍ റൈഡുകള്‍, ടെന്റ് സ്പെയ്സുകളുള്ള ഹോംസ്റ്റേകള്‍ തുടങ്ങിയ പ്രാദേശിക വിനോദങ്ങള്‍ ആസ്വദിക്കുന്നവര്‍ക്കും ഇവിടം ഇഷ്ടമാകും. 30നും 31നുമാണിത്. സമയം: ഉച്ചയ്ക്ക് 2.00 മുതല്‍. സ്ഥലം: ചിന്ന വീരംപട്ടിണം ബീച്ച്. പ്രവേശന ഫീസ്: രണ്ട് ദിവസത്തേക്ക് ഒരാള്‍ക്ക് 2800 രൂപ മുതല്‍. 6. അതിഥി ടിജിഐ ഗ്രാന്‍ഡ് ആഡംബരം നിറഞ്ഞ വിശാലവുമായ മുറികള്‍ മുതല്‍ കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള മനോഹരമായ അവന്യൂ വരെ, അതിഥി ടിജിഐ ഗ്രാന്‍ഡ് ഏറ്റവും ആകര്‍ഷകമായ പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. 30, 31 തീയതികളില്‍ 24 മണിക്കൂര്‍ തുറന്നിരിക്കുന്ന വേദി. സ്ഥലം: 126, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സലായ്, ഹെറിറ്റേജ് ടൗണ്‍, പുതുച്ചേരി, പ്രവേശന ഫീസ്: ഒരു രാത്രിക്ക് 3300 രൂപ മുതല്‍ ആരംഭിക്കുന്നു 7. അരോമ ഗാര്‍ഡന്‍സ് ഓറവില്‍ ഗംഭീരമായ നീന്തല്‍ക്കുളങ്ങളും ദൃശ്യ-ശ്രാവ്യ സജ്ജീകരണങ്ങളും നിറഞ്ഞ പുല്‍ത്തകിടി ഇവിടെയുണ്ട്. വെടിക്കെട്ടും ലൈറ്റ്‌ഷോയും ആഘോഷത്തിനു മാറ്റു കൂട്ടും. സ്വാദിഷ്ടമായ സമുദ്രവിഭവങ്ങളും കോക്ക്‌ടെയിലുകളും ഉള്‍പ്പെടെയുള്ള അണ്‍ലിമിറ്റഡ് ബുഫേയും കാത്തിരിക്കുന്നു. സമയം: ഡിസംബര്‍ 30, 31 തീയതികള്‍: 24 മണിക്കൂര്‍. സ്ഥലം: അരോമ ഗാര്‍ഡന്‍സ്, ഓറവില്‍. 8. പാരഡൈസ് ബീച്ച് പോണ്ടിച്ചേരിക്കും ബംഗാള്‍ ഉള്‍ക്കടലിനും ഇടയിലുള്ള ഒരു വിദൂര ദ്വീപില്‍ 2022 ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പാരഡൈസ് ബീച്ച് പാര്‍ട്ടി തിരഞ്ഞെടുക്കാം അണ്‍ലിമിറ്റഡ് ഡൈനിങ്, ഡ്രിങ്ക്സ്, ഡിജെ, കൂടാതെ ലൈവ് മ്യൂസിക് എന്നിവയും ആഘോഷത്തിനു മാറ്റേകും. 30, 31 തീയതികള്‍: രാവിലെ 9.00 മുതല്‍ വൈകിട്ട് 6.00 വരെ. സ്ഥലം: മണവേലി റോഡ്, ചിന്ന വീരംപട്ടണം. റെയില്‍വേയും റെഡി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) 4 രാത്രികള്‍/5 പകലുകള്‍ക്കായി 'തിരുപ്പതി ബാലാജി ദര്‍ശനത്തോടുകൂടിയ പുതുവര്‍ഷ പോണ്ടിച്ചേരി പാക്കേജ്' പ്രഖ്യാപിച്ചു. 29 മുതല്‍ 2022 ജനുവരി 2 വരെയാണു യാത്ര. 20 പേര്‍ക്കു മാത്രമേ ഈ പാക്കേജിന്റെ ഭാഗമാകാന്‍ കഴിയൂ. കൊല്‍ക്കത്തയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്കുള്ള താരിഫ് ആളൊന്നിന് 45,180 രൂപയാണ്. കൊല്‍ക്കത്ത, തിരുപ്പതി, ചെന്നൈ, കാഞ്ചീപുരം, പോണ്ടിച്ചേരി, മഹാബലിപുരം എന്നിങ്ങനെയാണു റൂട്ട്. തിരുപ്പതി ബാലാജി ദര്‍ശന്‍ പാക്കേജില്‍ കൊല്‍ക്കത്ത-ചെന്നൈ, ചെന്നൈ-കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ്, എസി വാഹനയാത്ര, ഡീലക്‌സ് പ്രഭാതഭക്ഷണവും അത്താഴവും, താമസസൗകര്യം, യാത്രാ ഇന്‍ഷുറന്‍സ്, തിരുപ്പതിയിലെ വിഐപി ദര്‍ശന്‍ ടിക്കറ്റ് എന്നിവ ഉള്‍പ്പെടുന്നു. എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.യാത്രക്കാര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വയ്ക്കണം. ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടില്ലാതെ കണ്ടെത്തിയാല്‍ തിരിച്ചയക്കും. കൈയെഴുത്ത് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കില്ല. മദ്യവിലയില്‍ നേരിയ വര്‍ധന പുതുച്ചേരി സര്‍ക്കാര്‍ മദ്യത്തിന് 20% സ്പെഷ്യല്‍ എക്സൈസ് തീരുവ ചുമത്തുന്നതോടെ പുതുച്ചേരിയില്‍ മദ്യത്തിന് വില കൂടിയെങ്കിലും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വില ഇപ്പോഴും കുറവാണ്. പുതുച്ചേരിയില്‍ 920 ബ്രാന്‍ഡുകളുടെ മദ്യം വില്‍ക്കുന്നു, അതില്‍ 154 ബ്രാന്‍ഡുകള്‍ പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി വില്‍ക്കുന്നുണ്ട്. ഏകദേശം 250 കോടി മുതല്‍ 300 കോടി രൂപ വരെ അധിക വരുമാനം സമാഹരിക്കാനാണു സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം അധിക നികുതി ചുമത്തിയതിലൂടെ സര്‍ക്കാരിന് ഏകദേശം 750 കോടി രൂപ എക്‌സൈസ് വരുമാനം ലഭിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വരുമാനം പിന്നീട് ഇടിഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....