കോഴിക്കോട്: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍. കോഴിക്കോട് വെള്ളിമാട് കുന്നില്‍ വരന്റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് പ്രതികളെ ചേവായൂര്‍ പൊലീസ് പിടികൂടിയത്. പ്രണയ വിവാഹത്തിന് സഹായം നല്‍കിയെന്നാരോപിച്ചാണ് വരന്റെ ബന്ധുവിനെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളായ തലക്കുളത്തൂര്‍സ പാലോറ മൂട്ടില്‍ അജിത, ഭര്‍ത്താവ് അനിരുദ്ധന്‍ എന്നിവരും ഇവര്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച നടുവിലക്കണ്ടി വീട്ടില്‍ സുഭാഷ്, സൗപര്‍ണിക വീട്ടില്‍ അരുണ്‍, കണ്ടംകയ്യില്‍ അശ്വന്ത്, കണിയേരി മീത്തല്‍ അവിനാശ്, പുലരി വീട്ടില്‍ ബാലു എന്നിവരാണ് അറസ്റ്റിലായത്. ചേവായൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഡിസംബര്‍ 11നാണ് വധുവിനെ സഹായിച്ചു എന്ന പേരില്‍ വരന്റെ സഹോദരിയുടെ ഭര്‍ത്താവ് കയ്യാലത്തൊടി റിനീഷിനെ കൊട്ടേഷന്‍ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കഷല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ക്വട്ടേഷന്‍ കൊടുത്തത് ദുരഭിമാനത്തെ തുടര്‍ന്നെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് രണ്ട് തവണ ക്വട്ടേഷന്‍ നല്‍കിയെങ്കിലും അപ്പോള്‍ കൃത്യം നിര്‍വ്വഹിക്കാനായില്ല. ജില്ലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടി വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ കോളജ് എ സി പി കെ സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്ന് നടന്നത്… കോവൂരിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനം അടച്ചു സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോള്‍ വീടിന് മുന്‍വശത്തുവെച്ചായിരുന്നു ആക്രമണം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം പരിചയഭാവം നടിച്ച്, തലയിലുണ്ടായിരുന്ന ഹെല്‍മറ്റ് അഴിക്കാന്‍ പറഞ്ഞ ശേഷം കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റിനീഷ് രക്തത്തില്‍ കുളിച്ച് നിലത്ത് വീണു. വീട്ടിലുണ്ടായിരുന്ന സഹോദരി ഭര്‍ത്താവ് ജയപ്രകാശ് ഓടി വരുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപെട്ടു. ഗുരുതരമായി റിനീഷ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ 21 തുന്നികെട്ടലുകള്‍ ഉണ്ട്. പാലോറ അനിരുദ്ധനും ഭാര്യ അജിതയും തന്ന കൊട്ടേഷന്‍ ആണെന്നു പറഞ്ഞായിരുന്നു അക്രമമെന്ന് റിനീഷ് പറയുന്നത്. ക്വട്ടേഷന്‍ നല്‍കിയെന്ന് അക്രമി സംഘം പറഞ്ഞ ദമ്പതികളുടെ മകളുമായി റിനീഷിന്റെ ഭാര്യ സഹോദരന്‍ സ്വരൂപ് പ്രണയത്തിലായിരുന്നു. ഇവരിപ്പോള്‍ വിവാഹിതരായി വിദേശത്ത് താമസിച്ചുവരികയാണ്. ഈ പ്രണയ വിവാഹത്തിന് പിന്തുണ നല്‍കിയെന്നാരോപിച്ച് നിരവധി തവണ നേരത്തെയും റിനീഷിന് ഭീഷണി ഉണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....