അല്ലു അര്‍ജുന്‍ നായകനായ പുതിയ ചിത്രം പുഷ്പ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. തിയേറ്ററില്‍ മികച്ച കളക്ഷനാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയ്ക്കായി താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. പുഷ്പയ്ക്കായി താരങ്ങള്‍ കോടികളാണ് പ്രതിഫലം കൈപ്പറ്റിയത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലു അര്‍ജുന് 50 കോടി രൂപ ലഭിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രശ്മികയ്ക്ക് എട്ട് മുതല്‍ പത്ത് കോടി വരെ ലഭിച്ചു. ചിത്രത്തിലെ ഐറ്റം ഡാന്‍സിന് ഒന്നര കോടിയായിരുന്നു സാമന്തയുടെ പ്രതിഫലം എന്നും ഫഹദിന് മൂന്നര കോടി ലഭിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. റീലാസായി ഏതാനും ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ 200 കോടി ക്ലബ്ബിലെത്തി 'പുഷ്പ'. ആദ്യ ആഴ്ച്ചയില്‍ തന്നെ ബുക്ക് മൈ ഷോ വഴി 2.6 മില്യണ്‍ ടിക്കറ്റുകളാണ് വിറ്റത്. അല്ലു അര്‍ജുന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ അഡ്വാന്‍സ് ബുക്കിങ്ങും പുഷ്പയ്ക്കാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ ദിനം 71 കോടിയായിരുന്നു 'പുഷ്പ' നേടിയത്. 'കെജിഎഫിന്റെ' ആദ്യ ദിവസത്തെ കളക്ഷനെ മറികടന്നുകൊണ്ടാണ് പുഷ്പ'യുടെ ഹിന്ദി പതിപ്പ് 2.8 കോടി രൂപ കളക്ഷനിലക്ക് കടന്നത്. രണ്ടു ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസില്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വിഷയം കൈകാര്യം ചെയുന്നു.ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....