ദേശീയ ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു കെ എസ് സേതുമാധവന്. സത്യന് മികച്ച വേഷങ്ങളിലെത്തിയ ഓടയില്‍ നിന്ന്, അനുഭവങ്ങള്‍ പാളിച്ചകള്‍, ബാലന് കെ നായര്‍ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഓപ്പോള്, ജയചന്ദ്രന് സുപ്രഭാതം എന്ന പാട്ടിലൂടെ ദേശീയ പുരസ്കാരം നേടിക്കൊടുത്ത പണി തീരാത്ത വീട് എന്നിങ്ങനെ സേതുമാധവന്റെ സംവിധാനമികവില്‍ മലയാള ചലച്ചിത്രം ദേശീയ പുരസ്കാര വേദികളില്‍ നിറഞ്ഞു നിന്നിരുന്നു. കമല്ഹാസന് ബാലതാരമായി എത്തിയ 'കണ്ണും കരളും' ആണ് ആദ്യ മലയാള സിനിമ. ജ്ഞാനസുന്ദരി എന്ന ചിത്രത്തിലൂടെയാണ് സോതുമാധവന്റെ പടയോട്ടം ആരംഭിക്കുന്നത്. ഏറ്ററവും കൂടുതല്‍ സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനായിരുന്നു അദ്ദേഹം. മലയാളത്തനിമ സിനിമയില്‍ പകര്‍ത്താന്‍ കഴിഞ്ഞുവെന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. പാലക്കാട് സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931 ലാണ് സേതുമാധവന് ജനിച്ചത്. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തമിഴ്നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. സംവിധായകന് കെ രാംനാഥിന്റെ സഹായി ആയാണ് സിനിമയില്‍ എത്തിയത്. എല്‍വി പ്രസാദ്, എഎസ്എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ചു. 1960ല്‍ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെയാണ് സേതുമാധവന് സ്വതന്ത്ര സംവിധായകനാകുന്നത്. 1960 മുതല്‍ 1995 വരെയുള്ള കാലമായികരുന്നു സേതുമാധവന് സിനിമയില്‍ സജീവമായിരുന്നത്. 1961 ലാണ് ജ്ഞാനസുന്ദരി സംവിധാനം ചെയ്യുന്നത്. പിന്നീട് നിത്യ കന്യക, സുശീല, മണവാട്ടി, ഓമനക്കുട്ടന്, ഓടയില്‍ നിന്ന്, അര്‍ച്ചന, സ്ഥാനാര്‍ത്ഥി സാറാമ്മ, ഭാര്യമാര്‍ സൂക്ഷിക്കുക, അടിമകള്‍, കടല്‍പ്പാലം, അര നാഴിക നേരം, വാഴ്വേ മായം എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1965 ലാണ് അദ്ദേഹത്തിന് ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. ഓടയില്‍ നിന്ന് എന്ന സിനിമയ്ക്കായിരുന്നു പുരസ്കാരം. പിന്നീട് ഒന്‍പത് തവണ അദ്ദേഹത്തെ തേടി ദേശീയ പുരസ്കാരമെത്തി. 1972 ല്‍ രണ്ട് ദേശീയ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. ഏഴ് തവണ സംസ്ഥാന പുരസ്കാരവും 2009 ല്‍ ജെ.സി ഡാനിയേല്‍ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാള സിനിമാ ലോകത്തിന്റെ സ്വര്‍ണ ഏടാണ് സേതുമാധവന്റെ സിനിമാകാലം. സേതുമാധവന് എന്നും മലയാളികളുടെ മനസില്‍ അഴകുള്ള ഓര്‍മയായി നില്ക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....