ചുറ്റുമുള്ള ചതിക്കുഴികള്‍ തിരിച്ചറിയാനാകാതെ അകപ്പെട്ട് പോകുന്നത് ഒട്ടേറെ കുട്ടികള്‍..മക്കള്‍ സുരക്ഷിതരല്ലെന്ന ആശങ്കയോടെ രക്ഷിതാക്കള്‍… 'അമ്മയുടെ ഗര്‍ഭപാത്രവും കുഴിമാടവും ഒഴികെ മറ്റൊന്നിനെയും വിശ്വസിക്കരുത്. അവിടെ മാത്രമാണ് സുരക്ഷിതം. അടുത്ത ബന്ധുക്കളെ പോലും കണ്ണടച്ച് വിശ്വസിക്കരുത്' ചെന്നൈ മാങ്കാട് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്കുറിപ്പിലെ വരികളാണിത്. സ്വന്തം ജീവിതം ആരെല്ലാമോ ചേര്‍ന്ന് ഇല്ലാതാക്കിയതിന്റെ സങ്കടവും വേദനയും കലര്‍ന്ന കുറിപ്പായിരുന്നു വിദ്യാര്‍ഥിനിയുടേത്. താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന സൂചനയും കുറിപ്പില്‍ പങ്കുവച്ചു. നിരാശയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടാന്‍ തക്ക ചതിക്കുഴികളാണോ പെണ്‍കുട്ടികള്‍ക്ക് ചുറ്റും? ആധുനിക സാങ്കേതിക വിദ്യകള്‍ വളരുന്നതിനൊപ്പം ഇത്തരം ചതിക്കുഴികളും വ്യാപിക്കുന്നുണ്ടോ? അതെ എന്നാണ് മിക്ക വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പറയുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഏറെയുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയില്‍ ഒളിഞ്ഞിരിക്കുന്ന ചതികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ വര്‍ഷം പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി സ്‌കൂളില്‍ നേരത്തേ പഠിച്ചിരുന്ന മുതിര്‍ന്ന വിദ്യാര്‍ഥിയുമായി സൗഹൃദത്തിലായി. സൗഹൃദം മുതലെടുത്ത ആണ്‍ സുഹൃത്ത് പെണ്‍കുട്ടിയെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തു. സംഭവം മനസ്സിലാക്കിയ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പെണ്‍കുട്ടി ബന്ധം തുടര്‍ന്നു. എന്നാല്‍ രണ്ടാഴ്ചയായി ആണ്‍ സുഹൃത്ത് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മാനസികമായി തളര്‍ന്നിരുന്നു. പ്രണയം കാപട്യമായിരുന്നെന്ന് മനസ്സിലാക്കിയ അവള്‍ അതിനുള്ള പരിഹാരമായി കണ്ടത് സ്വന്തം ജീവന്‍ അവസാനിപ്പിക്കുക എന്നതായിരുന്നു. വിദ്യാര്‍ഥിനിയുമായി ബന്ധത്തിലായിരുന്ന 20 വയസ്സുകാരനായ കോളജ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞു. ബന്ധുക്കളുടെയും മറ്റു ചിലരുടെയും പേരുകള്‍ കൂടി പറഞ്ഞിരിക്കുന്നതിനാല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍, രക്ഷിതാക്കള്‍ ഓഫ്ലൈനില്‍? കോവിഡ് കാലത്തും വിദ്യാര്‍ഥികളെ പഠനവഴിയില്‍ നിലനിര്‍ത്തുന്നതിന് ഓണ്‍ലൈന്‍ ക്ലാസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, ഇവ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും വലുതാണ്. ക്ലാസിന്റെ മറവില്‍ പലവിധ ചൂഷണങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ ഇരയാവുന്നു. അധ്യയനം മാത്രമാവേണ്ട സന്ദേശങ്ങള്‍ പലപ്പോഴായി അശ്ലീലമായി മാറി. വിദ്യാര്‍ഥികള്‍ മൊബൈലിലും മറ്റും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുമ്പോഴും ശ്രദ്ധ വേണമെന്ന് നഗരത്തിലെ മലയാളി രക്ഷിതാക്കള്‍ പറയുന്നു. ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന അധ്യാപകരില്‍ തന്നെ ചിലര്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്‌കൂളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആയാലും ഓഫ്ലൈന്‍ ക്ലാസ് ആയാലും എപ്പോഴും ശ്രദ്ധ ആവശ്യമാണ്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസ് വലിയ അനുഗ്രഹമാണ്. പഠനം ഒരുപരിധിവരെ നിലനിര്‍ത്താന്‍ ഇതു സഹായിച്ചു. എന്നാല്‍ ഇതിന്റെ മറവില്‍ ഒട്ടേറെ പേര്‍ ചൂഷണം ചെയ്യപ്പെടുന്നത് ആശങ്ക ഉണ്ടാക്കുന്നു. ലക്ഷ്മി വാസുദേവ്, അയപ്പാക്കം കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രണം ആവശ്യമാണ്. പല കുട്ടികള്‍ക്കും ഇത് എന്താണെന്ന് വലിയ ധാരണയില്ല. എന്നാല്‍ എന്താണെന്ന് കൃത്യമായി ധാരണയുള്ളവര്‍ വിരിക്കുന്ന വലകളില്‍ ഒട്ടേറെ പേര്‍ അകപ്പെട്ടു പോകുന്നു. ദയ രാജീവ്, കൊളത്തൂര്‍ സമൂഹ മാധ്യമങ്ങള്‍ ഇല്ലാത്ത ഒരു ലോകം ചിന്തിക്കാനാവില്ല. എന്നാല്‍ അതെങ്ങനെ ഉപയോഗിക്കണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. രക്ഷിതാക്കളും അധ്യാപകരും അവബോധം നല്‍കണം. ഷിബി മാത്യു, ചെത്‌പെട്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....