2026ലെ ഒളിമ്പിക്‌സിലേക്ക് തയ്യാറെടുക്കുകയാണ് നടന്‍ മാധവന്റെ മകന്‍ വേദാന്ത്. അതിനു വേണ്ടി ദുബൈയിലേക്ക് താമസം മാറിയിരിക്കുകയാണ് താരവും കുടുംബവും. ഒരഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന നീന്തല്‍ പരിശീലന കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരുന്നു. ഇതോടെയാണ് മകന്‍ വേദാന്തിന് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്നതിന് താമസം മാറാന്‍ മാധവന്‍ തീരുമാനിച്ചത്. നീന്തല്‍ താരമായ വേദാന്ത് നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. അടുത്ത ലക്ഷ്യം 2026ലെ ഒളിംപിക്സാണ്. മുംബൈയിലെ വലിയ സ്വിമ്മിങ് പൂളുകളെല്ലാം അടച്ചിടുകയോ അല്ലെങ്കില്‍ അകലെയോ ആണ്. ദുബായില്‍ വലിയ പൂളുകളും സൗകര്യങ്ങളും കൂടുതലായതിനാല്‍ മകന് വേണ്ടി താമസം മാറുകയായിരുന്നുവെന്നാണ് മാധവന്‍ പറഞ്ഞത്. താനും ഭാര്യയും മകന് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട് എന്നും നീന്തല്‍ മത്സരങ്ങളിലെല്ലാം വിജയിച്ച മകന്‍ തങ്ങളുടെ അഭിമാനമാണെന്നും മാധവന്‍ പറഞ്ഞു. ഒപ്പം, തനിക്കോ ഭാര്യയ്‌ക്കോ മകന്‍ തന്നെ പോലെ സിനിമാ രംഗത്ത് എത്തണമെന്ന് അങ്ങനെയൊരു ആഗ്രഹമില്ല എന്നും മകന് അവന്റെതായ സ്വപ്നങ്ങളുണ്ടെന്നും അതിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാംഗ്ലൂരില്‍ നടന്ന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് വെള്ളി മെഡലും മൂന്ന് വെങ്കലമെഡലും വേദാന്ത് സ്വന്തമാക്കിയിരുന്നു. കൂടാതെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 1500 ഫ്രീസ്‌റ്റൈല്‍, 4X100 ഫ്രീസ്‌റ്റൈല്‍ റിലേ, 4X200 ഫ്രീ സ്‌റ്റൈല്‍ എന്നിവയിലും വെള്ളി മെഡല്‍ സ്വന്തമാക്കി. 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നിവയില്‍ വെങ്കല മെഡലും വേദാന്ത് നേടിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....