ഹേഗ്: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ വ്യാപിക്കുന്നതിനിടെ നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ക്രിസ്മസ്, പുതുവര്‍ഷാഘോഷങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് ഞായറാഴ്ച മുതല്‍ ജനുവരി നാലുവരെയാണ് രാജ്യം അടച്ചിടലിലേക്ക് പോവുക. അത്യാവശ്യവസ്തുക്കളുടെയല്ലാത്ത കടകളും സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങളും ജനുവരി നാലുവരെ അടച്ചിടും. സ്‌കൂളുകള്‍ ജനുവരി പത്തുവരെയും അടച്ചിടും. ക്രിസ്മസ് ദിനത്തില്‍മാത്രം നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ട്. ക്രിസ്മസിനു മുമ്പേ രാജ്യം നിയന്ത്രണത്തിലേക്കു പോകാനുള്ള സാധ്യത ബ്രിട്ടനും തള്ളിയിട്ടില്ല. ജനുവരി പകുതിയോടെ യൂറോപ്പില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ ആധിപത്യമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല ഫന്‍ ദേര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ശനിയാഴ്ചമാത്രം ബ്രിട്ടനില്‍ 90,418 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പതിനായിരത്തിലേറെയും ഒമിക്രോണ്‍ വകഭേദമാണ്. അതേസമയം, അതീവ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മനി ബ്രിട്ടനെ ഉള്‍പ്പെടുത്തി. ഫ്രാന്‍സും ഡെന്‍മാര്‍ക്കും നേരത്തേ പട്ടികയിലുണ്ട്. ഫ്രാന്‍സില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആരോഗ്യസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. അയര്‍ലന്‍ഡില്‍ മദ്യശാലകളും റെസ്റ്റോറന്റുകളും എട്ടുമണിക്കുശേഷം തുറക്കില്ല. ഡെന്‍മാര്‍ക്ക് സിനിമാ തിയേറ്ററുകളടക്കമുള്ള കേന്ദ്രങ്ങള്‍ അടച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....