പലതരത്തിലുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ക്കും 2021 സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു ഹലാലുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണങ്ങള്‍. ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന വക്താവ് കൂടിയായ സന്ദീപ് ജി വാര്യര്‍ നടത്തിയ പരാമര്‍ശം ബിജെപിക്കാരെ മാത്രമല്ല ഞെട്ടിച്ചത് കേരളത്തിലെ ബഹുസ്വര സമൂഹത്തെ കൂടിയായിരുന്നു. കെ സുരേന്ദ്രന് അടക്കമുള്ളവര്‍ മുന്നിട്ട് ഹലാല്‍ ഭക്ഷണത്തിനെതിരെ പ്രചാരണം നടത്തിയ സമയത്തായിരുന്നു ഈ നിലപാടിനെ മറികടന്നുള്ള സന്ദീപ് ജി വാര്യരുടെ അഭിപ്രായ പ്രകടനം. വ്യക്തിപരമായ അഭിപ്രായമെന്ന നിലയിലായിരുന്നു സന്ദീപ് ജി വാര്യര്‍ ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന് പ്രതികരിച്ചത്. സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും. എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവുമെന്നും സന്ദീപ് ജി വാര്യര്‍ പറയുന്നു. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരന് , അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി , പാല് വിറ്റിരുന്ന ക്ഷീരകര്ഷകന് , പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് … ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അവരില്‍ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം . ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാമെന്നും, അത് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലതെന്നായിരുന്നു സന്ദീപ് ജി വാര്യരുടെ പ്രതികരണം. ഇടത് വലത് ഭേദമില്ലാതെ നിരവധിപ്പേരാണ് സന്ദീപിന്റെ ഈ അഭിപ്രായ പ്രകടനത്തെ സ്വീകരിച്ചത്. അഭിപ്രായ പ്രകടനത്തേക്കുറിച്ച് ബിജെപിക്കുള്ളില്‍ തന്നെ എതിരഭിപ്രായം ഉയര്‍ന്നതോടെ പോസ്റ്റ് വലിച്ച് കെ സുരേന്ദ്രന് പറഞ്ഞതാണ് നിലപാട് എന്ന് പിന്നീട് സന്ദീപിന് തിരുത്തിപ്പറയേണ്ടി വന്നു. പോസ്റ്റിന് എതിരെ ബിജെപി നേതാക്കള്‍ രംഗത്തു വരികയും പോസ്റ്റ് പിന്‍വലിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുകയും ചെയ്തതോടെയായിരുന്നു ഇത്. തയ്യാറാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഹലാല്‍ ആക്കുന്നത് എങ്ങനെയാണെന്ന അവകാശവാദത്തോടെ നിരവധി വീഡിയോകള്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നതിനിടയിലായിരുന്നു ഏറെ വൈറലായി മാറിയ സന്ദീപിന്റെ കുറിപ്പ് എത്തിയത്. മതചടങ്ങിന്റെ ഭാഗമായി ഭക്ഷണത്തില്‍ തുപ്പുകയാണെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെ മതേതര സ്വഭാവത്തെ ഹനിക്കുന്ന രീതിയിലുള്ള വീഡിയോ പങ്കുവച്ചതോടെയാണ് ഹലാല്‍ വിവാദം സംസ്ഥാനത്ത് വീണ്ടും ചൂടേറിയ ചര്‍ച്ചയായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....