1983 ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയാന്‍ കപില്‍ ദേവും കെ ശ്രീകാന്തും കൊച്ചിയിലെത്തി. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങും നടന്‍ പൃഥ്വിരാജും ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നു.ചിത്രം '83' യുടെ പ്രമോഷന്റെ ഭാഗമായാണ് താരങ്ങള്‍ കൊച്ചിയിലെത്തിയത്. 'വെസ്റ്റ് ഇന്‍ഡീസിനെ തറപറ്റിച്ച് കപ്പുയര്‍ത്തിയത് അടക്കമുള്ള ലോകകപ്പിലെ അപൂര്‍വ നിമിഷങ്ങളെല്ലാം വൈകാരികമാണ്, ആ അനുഭവങ്ങളും നിമിഷങ്ങളുമാണ് സിനിമയിലുള്ളത്. അന്നത്തെ തങ്ങളുടെ ജീവിതം അതുപോലെ തന്നെ ചിത്രത്തില്‍ പ്രതിഫലിപ്പിക്കുന്നുണ്ടന്ന് കപില്‍ ദേവും കെ ശ്രീകാന്തും പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തെ ആസ്പദമാക്കിയുള്ള ജീവിതത്തിന്റെ ഭാഗമായതിലും ക്രിക്കറ്റ് ഇതിഹാസമായ കപില്‍ ദേവിന്റെ ജീവിത കഥ തന്നിലൂടെ എത്തുന്നതിലും വലിയ സന്തോഷമുണ്ടെന്ന് രണ്‍വീര്‍ സിംഗ് പറഞ്ഞു. അതേസമയം, ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജിനാണ്. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം നോക്കിയല്ല വിതരണം ഏറ്റെടുത്തതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഇന്ത്യയെന്ന വികാരത്തെ സ്‌ക്രീനില്‍ എത്തിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ചിത്രം ഡിസംബര്‍ 24ന് ക്രിസ്മസിന് തീയേറ്ററുകളിലെത്തും. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും റിലീസ് ഉണ്ടാകും. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായികയായി എത്തുന്നത്. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും അഭിനയിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....