News Beyond Headlines

30 Saturday
November

‘നന്ദകുമാര്‍ തീപ്പന്തം പിടിച്ച് ചുറ്റും ഓടുന്നു, 4 ദിവസത്തിനിടെ അവള്‍ പറഞ്ഞത് സ്വപ്നങ്ങള്‍ മാത്രം’

തിക്കോടി പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെല്ലാം ഞെട്ടലിലാണ്. സഹപ്രവര്‍ത്തകയെ ഓഫിസിനു മുന്നില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടതിന്റെ ആഘാതം ഇപ്പോഴും അവരെ വിട്ടുമാറിയിട്ടില്ല. വാര്‍ത്തകളിലൂടെ മാത്രം കേട്ടിട്ടുള്ള ഒരു ദുരന്തം നേരിട്ടു കണ്ട വേദന പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ഇവര്‍ പറയുന്നു. കണ്‍മുന്നില്‍ കണ്ട ദുരന്തം ഓഫിസ് അക്കൗണ്ടന്റ് ഷമീന വിവരിച്ചു. 'രാവിലെ 9.50ഓടെ ഓഫിസിലെത്തിയ ഞങ്ങളാരും വന്ന സമയത്ത് നന്ദു ഓഫിസിനു പുറത്തുണ്ടായിരുന്നില്ല. പിന്നീട് ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണു ഞങ്ങളെല്ലാം ഓഫിസിനു പുറത്തേക്കോടിയത്. ഒരു ശരീരം കത്തിതാഴെ വീഴുന്നതും ഒരാള്‍ തീപ്പന്തം പിടിച്ചു ചുറ്റിലും ഓടുന്നതുമാണു കണ്ടത്, കത്തിക്കരിഞ്ഞു താഴെ വീണതു സഹപ്രവര്‍ത്തക കൃഷ്ണപ്രിയ ആണെന്നും അറിഞ്ഞില്ല. തിരിച്ചറിയാന്‍ പറ്റുംവിധമായിരുന്നില്ല ആ രൂപം. നന്ദുവിനെയും തങ്ങളാരും മുന്‍പു കണ്ടിട്ടില്ല.'- ആ സംഭവം വിവരിക്കുമ്പോഴും ഓഫിസ് അക്കൗണ്ടന്റ് ഷമീനയുടെ ശബ്ദത്തിലെ വിറയല്‍ വ്യക്തമായിരുന്നു. പഞ്ചായത്ത് ഓഫിസിലേക്കു സേവനാവശ്യത്തിനായി വന്ന ഒരാളും ഓഫിസ് ജീവനക്കാരും നിലവിളി കേട്ടെത്തിയ നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയത്. സമീപത്തുനിന്നു വാഴയില വെട്ടിക്കൊണ്ടുവന്ന് അതില്‍ കിടത്തിയാണ് നന്ദുവിനെയും കൃഷ്ണപ്രിയയെയും കൊണ്ടുപോയത്. പഞ്ചായത്ത് ഗ്രൗണ്ടില്‍ തന്നെയുള്ള കിണറ്റില്‍നിന്നു വെള്ളം കോരിയെടുത്ത് തീയണച്ചു. അപ്പോഴേക്കും സ്ഥലത്ത് പൊലീസും എത്തിയെന്നും ഷമീന പറഞ്ഞു. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി ഓഫിസില്‍ ജോലിക്കു ചേര്‍ന്നത്. കൂടുതലൊന്നും സംസാരിക്കാനും പരിചയപ്പെടാനും സമയമായില്ലെങ്കിലും ശാന്തയായ ഒരു കുട്ടിയായാണ് ഞങ്ങള്‍ക്കു തോന്നിയതെന്ന് തിക്കോടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പദ്മനാഭന്‍ പറയുന്നു. എങ്കിലും ഈ ദിവസത്തിനിടെ സംസാരിച്ചത് അവളുടെ സ്വപ്നങ്ങളെക്കുറിച്ചായിരുന്നു. പ്ലാന്‍ ക്ലര്‍ക്കുമായി നീറ്റ് പരീക്ഷ എഴുതുന്നതിനെക്കുറിച്ചും ഉപരിപഠനത്തെക്കുറിച്ചുമെല്ലാം ഏറെ സംസാരിച്ചിരുന്നു. തോല്‍വി ജീവിതത്തിലുണ്ടെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞുവേണം കുട്ടികള്‍ വളരാന്‍, ഒപ്പം പ്രണയത്തെപ്പറ്റി വികലമായ സങ്കല്‍പ്പമാണുള്ളതെന്നും കണ്‍മുന്നില്‍ കണ്ട ദുരന്തത്തിന്റെ ഓര്‍മയില്‍ ജീവനക്കാര്‍ പറയുന്നു. കോഴിക്കോട്ട് തിക്കോടിയില്‍ കൃഷ്ണപ്രിയയെ തീകൊളുത്തിക്കൊന്നശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച നന്ദകുമാര്‍ ശനിയാഴ്ച പുലര്‍ച്ചെയാണു മരിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....