തിക്കോടി: റെയില്‍വേ സ്റ്റേഷന് തൊട്ടരികത്തെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്ക്ക് ചിതയൊരുങ്ങിയത്. ആകെയുള്ള നാലര സെന്റില്‍ അവള്‍ക്ക് അന്ത്യവിശ്രമമൊരുക്കാന്‍ വേറെ സ്ഥലമുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായിരുന്ന ആ പെണ്‍കൊടിക്ക് ഒടുവില്‍ കണ്ണീരോടെയാണ് നാട് വിട ചൊല്ലിയത്. അച്ഛന്‍ കാട്ടുവയല്‍ മനോജന്റെ ഹൃദ്രോഗം ഗുരുതരമായതോടെയാണ് ഒരു കൈത്താങ്ങാവുമെന്ന് കരുതി കൃഷ്ണപ്രിയ പഞ്ചായത്തിലെ താത്ക്കാലിക ജോലിക്ക് പോയിത്തുടങ്ങിയത്. എം.സി.എ. ബിരുദധാരിയായിരുന്നു. പക്ഷേ, കിട്ടിയ ജോലിക്ക് പോവുകയെന്നത് മാത്രമായിരുന്നു രക്ഷ. എന്നാല്‍ ജോലി കിട്ടിയതിന്റെ അഞ്ചാംദിനം നടുറോഡില്‍ എരിഞ്ഞടങ്ങാനായിരുന്നു അവളുടെ വിധി. നന്ദകുമാറുമായി കൃഷ്ണപ്രിയയ്ക്ക് സൗഹൃദമുണ്ടായിരുന്നു. അത് വീട്ടുകാര്‍ക്കും അറിയാമായിരുന്നു. കൂടുതല്‍ അടുത്തതോടെ അവന്റെ സൈക്കോ മനസ്സ് തിരിച്ചറിഞ്ഞ കൃഷ്ണപ്രിയ പിന്‍മാറാന്‍ ശ്രമിച്ചു. നല്ല വസ്ത്രം ധരിച്ചാല്‍, ആളുകളോട് സംസാരിച്ചാല്‍, നല്ല രീതിയില്‍ മുടി കെട്ടിയാല്‍ പോലും അവന്‍ പ്രശ്നമാക്കിയതായി കൃഷ്ണപ്രിയയെ അറിയുന്നവര്‍ പറയുന്നു. സംശയരോഗത്താല്‍ കൃഷ്ണപ്രിയയുടെ ഫോണ്‍ നന്ദകുമാര്‍ തട്ടിപ്പറിച്ച് കൊണ്ടുപോയ സംഭവവമുണ്ടായി. പക്ഷേ, ആരോടും ഒന്നും പറയാതെ, പരാതി പോലും നല്‍കാതെ വീട്ടുകാര്‍ പോലും രഹസ്യമാക്കിവെച്ചത് ദുര്‍വിധിക്കും കാരണമായി. പാവപ്പെട്ട കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കിയതും നാട്ടുകാരും പാര്‍ട്ടിയുമായിരുന്നു. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നാട്ടുകാരായ പലരും അഭിമുഖത്തിന് വന്നിരുന്നുവെങ്കിലും കൃഷ്ണപ്രിയയ്ക്ക് ജോലി ലഭിക്കാന്‍ വേണ്ടി പലരും മാറിക്കൊടുത്തു. അത്ര മിടുക്കിയായി പഠിച്ചിരുന്ന കൃഷ്ണപ്രിയയെ ചേര്‍ത്ത് നിര്‍ത്തുക തന്നെയായിരുന്നു നാട്ടുകാരുടേയും ലക്ഷ്യം. പക്ഷേ, എല്ലാം വെറുതെ ആയത് ഓര്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്കും സങ്കടം സഹിക്കാനാവുന്നില്ല. നാലര സെന്റ് സ്ഥലത്തെ ചെറിയ വീടിന്റെ നിലംപണിക്കായി കൂട്ടിയിട്ട ടൈലുകള്‍ ഇപ്പോഴുമുണ്ട് വീടിന്റെ ഉമ്മറത്ത്. മകള്‍ക്ക് താത്ക്കാലികമായെങ്കിലും ഒരു ജോലി ലഭിച്ചതോടെ ഒരുപാട് സ്വപ്നങ്ങളും ആ വീട്ടുകാര്‍ നെയ്ത് കൂട്ടിയിരുന്നു. പക്ഷേ, എല്ലാം വെറുതെയായി. ഒരിറ്റ് കണ്ണീര്‍ പോലും പൊഴിക്കാനാവാതെ നിര്‍വികാരനായിനില്‍ക്കുന്ന കാട്ടുവയല്‍ മനോജിനെയും കുടുംബത്തേയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് നാട്ടുകാര്‍ക്കും അറിയില്ല. വെള്ളിയാഴ്ച കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിലെത്തിച്ചത്. പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. കൃഷ്ണപ്രിയയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ മുഖം മാത്രമാണ് അല്‍പം തിരിച്ചറിയാനായത്. അത് ഒരു നോക്ക് മാത്രം കണ്ട് നില്‍ക്കാനേ നാട്ടുകാര്‍ക്കുമായുള്ളൂ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....