പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. തേനി ദേവദാനപ്പട്ടി സ്വദേശിയായ 48- കാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞ് സ്വന്തം അച്ഛന്റേതാണെന്ന് ഡി.എന്‍.എ. പരിശോധനയിലാണ് സ്ഥിരീകരിച്ചത്. തന്നെ ഗര്‍ഭിണിയാക്കിയെന്ന 17-കാരിയുടെ പരാതിയില്‍ നേരത്തേ ഒരു യുവാവിനെ അറസ്റ്റുചെയ്തിരുന്നു. അയാള്‍ ജയിലില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി നിരപരാധിത്വം തെളിയിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഡി.എന്‍.എ. പരിശോധനയില്‍ യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. ഭാര്യയുമായി വേര്‍പിരിഞ്ഞുതാമസിക്കുന്ന 48-കാരന് 19 വയസ്സുള്ള മകനും 17-കാരിയായ മകളുമുണ്ട്. അവര്‍ ദിണ്ടിക്കലില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു. ഈവര്‍ഷം ഫെബ്രുവരിയില്‍ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അതേസമയം, 22-കാരനായ ഒരു ബന്ധു തന്നെ ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയെന്നായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം യുവാവിനെ തേനി ഓള്‍ വുമണ്‍ പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍, പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം തുടങ്ങി. പോലീസും ഒപ്പംനിന്നു. ഡി.എന്‍.എ. പരിശോധനയില്‍ യുവാവിന്റെ കുഞ്ഞല്ല എന്നുതെളിഞ്ഞതോടെ യഥാര്‍ഥകുറ്റവാളിയെ കണ്ടെത്താന്‍ വീണ്ടും അന്വേഷണം തുടങ്ങിയെന്ന് തേനി ഇന്‍സ്‌പെക്ടര്‍ പി. ഉഷ സെല്‍വരാജ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയോട് വിവരം തിരക്കിയപ്പോള്‍ കഴിഞ്ഞവര്‍ഷം ഏതാനുംമാസം മകള്‍ അച്ഛനൊപ്പം താമസിച്ചതായി മനസ്സിലായി. തുടര്‍ന്ന്, പോലീസ് അച്ഛന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ. പരിശോധിക്കുകയായിരുന്നു. അറസ്റ്റിലായ 48-കാരനെ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ നിലവില്‍ പോക്‌സോയുടെ ഒരു വകുപ്പുപ്രകാരം മാത്രമാണ് കേസെടുത്തതെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....