താമരശ്ശേരി : എന്‍ജിനിയര്‍ ചമഞ്ഞ് കടയുടമയെ കബളിപ്പിച്ച് സ്ഥാപനത്തില്‍ നിന്ന് ഏഴരലക്ഷത്തോളം രൂപയുടെ കമ്പി തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ താവക്കര സമീര്‍ കോട്ടേജില്‍ ദിജില്‍ സൂരജിനെയാണ് (34) താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോരങ്ങാട് സിമന്റ് ഹൗസ് എന്ന സ്ഥാപനത്തില്‍നിന്ന് കോണ്‍ക്രീറ്റിനായി ഉപയോഗിക്കുന്ന പത്തര ടണ്‍ കമ്പിയുമായി മുങ്ങിയ കേസിലാണ് പ്രതി പിടിയിലായത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു. പത്താംതരംവരെ മാത്രം പഠിച്ച ദിജില്‍ സൂരജ് സ്മാര്‍ട്ട് ബില്‍ഡേഴ്സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നതെന്നും മറ്റിടങ്ങളിലും സമാനതട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും താമരശ്ശേരി പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 27-നാണ് എന്‍ജിനിയറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ദിജില്‍ സൂരജ് കോരങ്ങാട്ടെ സ്ഥാപനത്തിലെത്തി വാര്‍പ്പിനുള്ള കമ്പിക്ക് ഓര്‍ഡര്‍ നല്‍കിയത്. അന്നും അതിന് മുമ്പത്തെ ദിവസങ്ങളിലുമായി മുക്കത്തെയും താമരശ്ശേരിയിലെയും മറ്റ് ചില കടകളിലുംകൂടി ഇയാള്‍ കമ്പികള്‍ വാങ്ങാനായി സമീപിച്ചിരുന്നു. നാലോളം വര്‍ക്ക് സൈറ്റുകളിലേക്കായി പത്തര ടണ്ണോളം കമ്പി ഇറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിജില്‍ കോരങ്ങാട്ടെ കടയിലെത്തി അമ്പതിനായിരം രൂപയും ബാക്കി തുകയ്ക്കുള്ള ചെക്കും നല്‍കിയത്. ഇയാള്‍ പറഞ്ഞപ്രകാരം അണ്ടോണയിലെ നിര്‍മാണം നടക്കുന്ന ഒരു വീടിന് സമീപം റോഡരികിലായി കടയുടമ പിറ്റേദിവസം രാവിലെ 10.400 ടണ്‍ കമ്പികള്‍ കൊണ്ടിറക്കി. അന്ന് അര്‍ധരാത്രിയോടെ ഒരുലോറിയുമായി സ്ഥലത്തെത്തിയ ദിജില്‍ മൈക്കാവ് സ്വദേശികളായ ഏതാനും യുവാക്കളെ ഉപയോഗിച്ച് കമ്പികളെല്ലാം ലോറിയില്‍ കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഇറക്കിയ കമ്പികള്‍ ഒറ്റ രാത്രികൊണ്ട് കാണാതാവുകയും ദിജില്‍ നല്‍കിയ ചെക്ക് മടങ്ങുകയും ചെയ്തതോടെ കടയുടമ അബ്ദുള്‍ ബഷീര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വയനാട്ടില്‍ മറിച്ചുവിറ്റ് ഗോവയിലേക്ക് :കോരങ്ങാടുനിന്ന് കടത്തിക്കൊണ്ടുപോയ കമ്പി വയനാട് പടിഞ്ഞാറത്തറയിലെ മറ്റൊരു കടയില്‍ ദിജില്‍ വില കുറച്ചു വില്‍ക്കുകയായിരുന്നു. വര്‍ക്ക്സൈറ്റില്‍ ബാക്കിയായ കമ്പികളെന്ന് പറഞ്ഞ് കടയുടമയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വില്‍പ്പന. മൂന്ന് ലക്ഷം രൂപ അന്ന് വാങ്ങിയ ദിജില്‍ ബാക്കി തുക രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മടങ്ങി. പിന്നീട് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലെത്തി അവിടെ രണ്ടുദിവസം തങ്ങിയശേഷം കോഴിക്കോട്ടേക്ക് മടങ്ങിയെത്തി. പിന്നീട് തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി കറങ്ങി. മലപ്പുറം കോട്ടയ്ക്കലിലെ ലോഡ്ജില്‍ കഴിയവേയാണ് അന്വേഷണസംഘം പ്രതിയെ പിടികൂടുന്നത്. ചാരായം വാറ്റിയതിന് ഇയാള്‍ മുമ്പ് ഒന്നരവര്‍ഷത്തോളം ഗള്‍ഫില്‍ ജയിലില്‍ കിടന്നതായി പോലീസ് അറിയിച്ചു. വയനാട്ടില്‍ വില്‍പ്പന നടത്തിയതില്‍ ഒമ്പത് ടണ്ണോളം കമ്പി അന്വേഷണസംഘം കണ്ടെടുത്തു. താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്റഫിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എ. അഗസ്റ്റിന്‍, എസ്.ഐ.മാരായ വിനോദ് ചെറൂപ്പ, രാജീവ്ബാബു, വി.കെ. സുരേഷ്, പി. ബിജു, മണിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....