കാമുകി ഉറങ്ങുമ്പോള്‍ ഫേസ് അണ്‍ലോക്ക് ഉപയോഗിച്ച് ഫോണ്‍ തുറന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിന് മൂന്നര വര്‍ഷം തടവ് ശിക്ഷ. ചൈനയിലെ നാംനിയിലാണ് സംഭവം. കാമുകി ഉറങ്ങി കിടക്കുമ്പോള്‍ ഫേസ് അണ്‍ലോക്കിന്റെ സാധ്യത ഉപയോഗിച്ച് പ്രതി അലിപേ അക്കൗണ്ട് വഴി പണം തട്ടിയെടുക്കുകയായിരുന്നു. വന്‍ കട ബാധ്യതയുണ്ടായിരുന്ന ഇയാള്‍ തട്ടിയെടുത്ത പണം വിനിയോഗിച്ചത് ചൂതാട്ടത്തിന് വേണ്ടിയാണെന്നും തെളിഞ്ഞിട്ടുണ്ട്. വാവെയുടെ ഫോണായിരുന്നു യുവതി ഉപയോഗിച്ചത്. ഇവര്‍ ഉറങ്ങി കിടക്കുമ്പോള്‍ വിരലളടയാളം ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്ത് പ്രതി ഫേസ്അണ്‍ലോക്ക് വഴി അലിപേ അക്കൗണ്ടില്‍ പ്രവേശിച്ചു. ശേഷം പാസ്വേര്‍ഡ് അതിവിദ്ഗദ്ധമായി മാറ്റി. പിന്നീട് 150,000 യുവാന്‍ (ഏകദേശം 18 ലക്ഷം ഇന്ത്യന്‍ രൂപ) സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കേസില്‍ യുവാവ് കുറ്റവാളിയാണെന്ന് വിലയിരുത്തിയ കോടതി ഫോണുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷാ പോരായ്മകളില്‍ ആശങ്ക രേഖപ്പെടുത്തി. വന്‍ തോതില്‍ ചൂതാട്ട കടങ്ങള്‍ ഉണ്ടായിരുന്ന പ്രതി കാമുകിയോട് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റിയ കാര്യം പറഞ്ഞിരുന്നില്ല. പണം നഷ്ടപ്പെട്ട കാര്യം യുവതി മനസിലാക്കിയതിന് പിന്നാലെ ഇവര്‍ പൊലീസിനെ സമീപിക്കുകയും ചെയ്തു. ഇരുവരും ഇതോടെ പിരിയുകയും ചെയ്തു. ചൂതാട്ട കടങ്ങള്‍ യുവാവിനെ നിരാശനാക്കിയിരുന്നെന്നും ഇതാണ് തട്ടിപ്പിലേക്ക് പ്രേരിപ്പിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതേസമയം ഫോണുകളില്‍ ഫേസ് ഐഡി തട്ടിപ്പുകള്‍ വര്‍ധിക്കുന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. കുറ്റവാളികള്‍ നുഴഞ്ഞു കയറുന്ന പല മാര്‍ഗങ്ങളെയും തകര്‍ക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടെങ്കിലും ഇതെല്ലാം പൂര്‍ണ തലത്തില്‍ വിജയിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. നേരത്തെ ആപ്പിള്‍ ഫേസ് ഐഡി ഫീച്ചര്‍ പുറത്തിറക്കിയപ്പോഴും ഇത്തരത്തില്‍ സുരക്ഷാ ആശങ്കകളുണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....